തൃശൂര്‍ പൂരത്തിന് ഇടയില്‍ ആല്‍മരം വീണ് അപകടം; രണ്ട് പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക് 

പൂ​രം ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന അ​ന്തി​ക്കാ​ട് സി​ഐ ഉ​ൾ​പ്പെ​ടെ ഏ​താ​നും പോ​ലീ​സു​കാ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്
തൃശൂര്‍ പൂരത്തിന് ഇടയില്‍ ആല്‍മരം വീണ് അപകടം/വീഡിയോ ദൃശ്യം
തൃശൂര്‍ പൂരത്തിന് ഇടയില്‍ ആല്‍മരം വീണ് അപകടം/വീഡിയോ ദൃശ്യം
Updated on: 
1 min read


തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​ര​ത്തി​നി​ടയിൽ ആൽമരംമരത്തിന്റെ ശിഖരം പൊട്ടി വീ​ണുണ്ടായ അ​പ​ക​ടത്തിൽ രണ്ട് മരണം. തി​രു​വ​മ്പാ​ടി ആ​ഘോ​ഷ ക​മ്മി​റ്റി അം​ഗം ര​മേ​ശ് (56), പൂ​ങ്കു​ന്നം സ്വ​ദേ​ശി​യാ​യ പ​നി​യ​ത്ത് രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. 25 പേ​ർ​ക്ക് പരിക്കേറ്റു. ബ്രഹ്മസ്വം മഠത്തിന് സമീപത്താണ് അപകടം നടന്നത്.

വെള്ളിയാഴ്ച രാ​ത്രി 12ഓ​ടെ തി​രു​വ​മ്പാ​ടി​യു​ടെ മ​ഠ​ത്തി​ൽ വ​ര​വി​നി​ടെ​യാ​ണ് ആ​ൽ​മ​രം ക​ട​പു​ഴ​കി​യ​ത്. പ​ഞ്ച​വാ​ദ്യം ന​ട​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ടം. ബഹളത്തിനിടെ ആന ഭയപ്പെട്ടോടിയെങ്കിലും ഉടൻ തളയ്ക്കാനായി. പരിക്കേറ്റവരെ ന​ഗ​ര​ത്തി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. എ​ട്ട് പേ​രെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. 

ഒ​ന്ന​ര മ​ണി​ക്കൂ​ർ കൊണ്ട് ഫ​യ​ർ​ഫോ​ഴ്സ് ആ​ൽ​മ​രം മു​റി​ച്ച് മാ​റ്റി. പൂ​രം ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന അ​ന്തി​ക്കാ​ട് സി​ഐ ഉ​ൾ​പ്പെ​ടെ ഏ​താ​നും പോ​ലീ​സു​കാ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.  ജി​ല്ലാ ക​ള​ക്ട​റും പോ​ലീ​സ് മേ​ധാ​വി​യും സ്ഥ​ല​ത്തെ​ത്തി. ആ​ൾ​ക്കൂ​ട്ടം കു​റ​വാ​യ​തി​നാ​ൽ വ​ലി​യ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്.
 വീണ് അപകടം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com