ജോലി വാഗ്ദാനം നല്‍കി വിളിച്ചുവരുത്തി; കളമശേരിയില്‍ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി

യുവതി കളമശ്ശേരി മെഡിക്കല്‍ കോളജ് ഐസിയുവില്‍ ചികിത്സയിലാണ്.
A young woman was summoned to Kalamassery under the pretext of a job offer and gang-raped.
പിടിയിലായ പ്രതികള്‍
Edited By:
Updated on: 
1 min read

കൊച്ചി: കളമേശരിയില്‍ യുവതിയെ ജോലി വാഗ്ദാനം വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്തു. യുവതിയുടെ ദൃശ്യങ്ങളും പകര്‍ത്തി. കേസുമായി ബന്ധപ്പെട്ട് ശ്രീരാജ്, ജിത്തു എന്നിവരെ റിമാന്‍ഡ് ചെയ്തു.

കളമശ്ശേരിയിലെ സ്പായിലേക്ക് മാനേജരായി ജോലി നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയായിരുന്നു പീഡനം. യുവതി കളമശ്ശേരി മെഡിക്കല്‍ കോളജ് ഐസിയുവില്‍ ചികിത്സയിലാണ്. യുവതിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയതായും പരാതിയില്‍ പറയുന്നു. കേസില്‍ മറ്റൊരു യുവതി കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ഈ മാസം രണ്ടാം തീയതിയാണ് സംഭവം നടന്നത്. നാല് പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയത്. വിവരം ഭര്‍ത്താവിനോട് പറയുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പിടിയിലായവര്‍ എറണാകുളം സ്വദേശികളാണ് സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Summary

A young woman was summoned to Kalamassery under the pretext of a job offer and gang-raped.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com