വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

പരുക്കേറ്റ അമ്മയും അച്ഛനും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
Abhijith Prasad
Abhijith Prasad
Updated on
1 min read

കൊച്ചി: വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി അമ്മയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. അയ്യപ്പന്‍കാവ് സ്വദേശിയായ അഭിജിത്ത് പ്രസാദിനെ കഴിഞ്ഞ ദിവസമാണ് വല്ല്യച്ഛനെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റ് ചെയ്തത്. പിന്നാലെയാണ് അമ്മയെ തല്ലുന്ന വിഡിയോ പുറത്ത് വരുന്നത്. കഴിഞ്ഞ മാസം 21നുള്ള ദൃശ്യങ്ങളാണിത്. മര്‍ദ്ദനത്തില്‍ പരുക്കേറ്റ അമ്മയും അച്ഛനും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

Abhijith Prasad
അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

സംഭവത്തില്‍ പരാതി നല്‍കിയെങ്കിലും നടപടി വൈകിയെന്ന് ആരോപണമുണ്ട്. പെണ്‍സുഹൃത്തുമായുള്ള വിവാഹം എതിര്‍ത്തതാണ് മര്‍ദ്ദനത്തിന് കാരണമായി പറയുന്നത്. എറണാകുളം പച്ചാളത്ത് ട്രാവല്‍ ഏജന്‍സി നടത്തി വരികയാണ് അഭിജിത്ത്. വിവാഹമോചിതയും, ഒരു കുഞ്ഞിന്റെ അമ്മയുമായ യുവതിയുമായി അഭിജിത് പ്രണയത്തിലാണ്. എന്നാല്‍ ഈ വിവാഹത്തെ കുടുംബം എതിര്‍ത്തതാണ് ക്രൂരതയ്ക്ക് കാരണമായതെന്നാണ് നിഗമനം.

Abhijith Prasad
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ, നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്

വിവാഹത്തോടുള്ള എതിര്‍പ്പിന്റെ മുഖ്യകാരണക്കാരന്‍ വല്ല്യച്ഛനാണെന്ന അനുമാനത്തിലാണ് അഭിജിത്ത് കൊലപാതകത്തിന് ശ്രമിച്ചത്. ഇന്നലെ രാവിലെ അയ്യപ്പന്‍കാവ്-ചിറ്റൂര്‍ റോഡില്‍ വച്ച് സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന വല്ല്യച്ഛന്‍ സത്യപാലനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. സംശയം തോന്നാതിരിക്കാന്‍ ഇതേ കാറില്‍ തന്നെ അഭിജിത് സത്യപാലനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.

എന്നാല്‍ ബന്ധുക്കള്‍ക്ക് തോന്നിയ സംശയത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഭിജിത്ത് മനപ്പൂര്‍വ്വം കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചതാണെന്ന് ബോധ്യപ്പെടുന്നത്. അഭിജിത് സത്യപാലന്റെ വരവും കാത്ത് കാറില്‍ ഇരിക്കുന്നതിന്റേയും സ്‌കൂട്ടറില്‍ ഇടിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.

Summary

Abhijith Prasad beats mother in cctv visuals. He tried to kill his father's brother as he opposed his love marriage.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Strict action taken against 6 drivers who tried to cross railway gate; 79 accidents in Palakkad division
Kerala high court
Hindu farmers claim they won't be able to feed themselves, while Muslim men return cows brought to be killed for Bakrid
K RAJAN
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com