'സുഹൃത്തും മുന്‍ കാമുകിയും തമ്മില്‍ അടുപ്പം, അഭിരാം പ്രോത്സാഹിപ്പിച്ചത് വൈരാഗ്യമായി', ഇരുവരെയും ലക്ഷ്യമിട്ടിരുന്നുവെന്ന് പതിനേഴുകാരന്‍

ശ്രീകാര്യത്തെ അഭിരാം കൊലക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
Abhiram
കൊല്ലപ്പെട്ട അഭിരാം
Edited By:
Updated on: 
1 min read

തിരുവനന്തപുരം: ശ്രീകാര്യത്തെ അഭിരാം കൊലക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അഭിരാമിന്റെ സുഹൃത്തും തന്റെ മുന്‍ കാമുകിയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും ഈ ബന്ധം പ്രോത്സാഹിപ്പിച്ചത് അഭിരാമായിരുന്നുവെന്നും അതിനാലാണ് കൊലപ്പെടുത്തിയതെന്നും പ്രതിയായ പതിനേഴുകാരന്‍ പൊലീസിന് മൊഴി നല്‍കി. തന്റെ മുന്‍ കാമുകിയുമായുള്ള അഭിരാമിന്റെ സുഹൃത്തിന്റെ അടുപ്പമാണ് ഇരുവരോടുമുള്ള വൈരാഗ്യത്തിന് കാരണമെന്നും പതിനേഴുകാരന്‍ പറഞ്ഞു. സംഭവം നടന്ന ദിവസം ആദ്യം അഭിരാമിനെയും തുടര്‍ന്ന് അഭിരാമിന്റെ സുഹൃത്തിനെയും വിളിച്ചുവരുത്താനാണ് ലക്ഷ്യമിട്ടിരുന്നതെന്നും നിർണായക മൊഴിയില്‍ പറയുന്നു.

ബെല്‍റ്റ് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തി എന്നാണ് പ്രതി പറഞ്ഞത്. ഇതിന് പിന്നാലെ ബൈല്‍റ്റും അഭിരാമിന്റെ മൊബൈലും എവിടെയാണ് വലിച്ചെറിഞ്ഞതെന്ന് പ്രതി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഇവ കണ്ടുകിട്ടുന്നതോടെ കേസ് അന്വേഷണത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അഭിരാമിനെ കാട്ടിലേക്ക് കൊണ്ടുപോയത് താനാണെന്നും ഉമര്‍ അവിടേക്ക് എത്തിയതാണെന്നും പ്രതി ആവര്‍ത്തിച്ചു. കേസില്‍ പതിനേഴുകാരന്‍ ഒന്നാം പ്രതിയും ഉമര്‍, ഉമറിന്റെ കാമുകി ഐശ്വര്യ, ആനന്ദ എന്നിവര്‍ മറ്റ് പ്രതികളുമാണ്.

അഭിരാമും സുഹൃത്തും ലക്ഷ്യമായിരുന്നു. എന്നാല്‍ അഭിരാമിന്റെ സുഹൃത്ത് ആയിരുന്നു ഒന്നാമത്തെ ലക്ഷ്യമെന്നും പ്രതി പറഞ്ഞു. അഭിരാമിന്റെ സുഹൃത്തും തന്റെ മുന്‍ കാമുകിയും ഒരുമിച്ചുള്ള ഫോട്ടോകള്‍ പലരും ഒന്നാം പ്രതിക്ക് അയച്ചുകൊടുത്തിട്ടുണ്ട്. ഇതാണ് വൈരാഗ്യം കൂടാന്‍ കാരണമെന്നും പ്രതി പറയുന്നു. അഭിരാമാണ് ഈ ബന്ധത്തെ പ്രോത്സാഹിപ്പിക്കുന്നത് എന്നും മനസിലായി. അഭിരാം ആണ് സുഹൃത്തിന് വേണ്ട സഹായങ്ങള്‍ ചെയ്തത്. ആദ്യം അഭിരാമിനെ വിളിച്ചുവരുത്താനും രണ്ടാമത് സുഹൃത്തിനെ വിളിച്ചുവരുത്താനുമാണ് പ്ലാന്‍ ഇട്ടിരുന്നതെന്നും പ്രതിയുടെ മൊഴിയില്‍ പറയുന്നു.

ഇതിന് പിന്നാലെയാണ് ആനന്ദയെ ഉപയോഗിച്ച് ചാറ്റ് ചെയ്ത് അഭിരാമിനെ വിളിച്ചുവരുത്തിയത്. അഭിരാമിനോട് നേരെ സംഭവം നടന്ന സ്ഥലത്ത് വരാനല്ല പറഞ്ഞത്. പാങ്ങപ്പാറയില്‍ എത്താനാണ് പറഞ്ഞതെന്നും പതിനേഴുകാരന്‍ പറഞ്ഞു. നേരത്തെ പരസ്പരം പരിചയമുള്ളത് കൊണ്ട് അവിടെ വെച്ച് ഇരുവരും സംസാരിച്ചു. തുടര്‍ന്ന് അഭിരാമിനെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും പ്രതി പറഞ്ഞു. മറ്റൊരു വഴിയിലൂടെ കാട്ടില്‍ എത്താന്‍ ഉമറിനോട് പറഞ്ഞിരുന്നു. പാങ്ങപ്പാറയിലേക്ക് വരാന്‍ ഉമറിനോട് പറഞ്ഞിരുന്നുവെങ്കില്‍ കാട്ടിലേക്ക് വരാന്‍ അഭിരാം തയ്യാറാവില്ല എന്ന് അറിയാമായിരുന്നു. കാട്ടില്‍ വെച്ച് സുഹൃത്തിനെ വിളിക്കാന്‍ അഭിരാമിനോട് പറഞ്ഞു. അവിടെ വച്ച് രണ്ടു തവണ സുഹൃത്തിനെ അഭിരാം വിളിച്ചു. എന്നാല്‍ വരില്ല എന്ന് സുഹൃത്ത് പറഞ്ഞു. തുടര്‍ന്ന് തര്‍ക്കത്തിന് ഒടുവില്‍ അഭിരാമിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പ്രതി പൊലീസിന് മൊഴി നല്‍കി.

Abhiram
'അയൽവീട്ടിലെ കാര്യത്തിൽ തലയിട്ട് കുടുക്കിലായി'; ലീഗ് നേതാക്കൾക്കെതിരായ കേസിൽ കെടി ജലീൽ
Abhiram
മുഖ്യമന്ത്രി നേരിട്ട് നേതൃത്വം നല്‍കിയ അഴിമതി, 'വന്‍കൊള്ള'; ജ്യുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി
Summary

Abhiram murder case; more details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER