സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചു

എറണാകുളം ഭാഗത്തുനിന്നും തലയോലപ്പറമ്പിലേക്ക് വന്ന ബസും എതിർദിശയിലെത്തിയ സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കോട്ടയം: തലയോലപ്പറമ്പ് സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികരായ രണ്ടുപേർ മരിച്ചു. ഇഷ്ടിക ഫാക്ടറി മാനേജർ ഇടപ്പനാട്ട് പൗലോസ് (68), സ്ഥാപനത്തിലെ ഡ്രൈവർ അടിയം സ്വദേശി രാജൻ (71) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് നാല് മണിക്കാണ് അപകടമുണ്ടായത്. 

എറണാകുളം ഭാഗത്തുനിന്നും തലയോലപ്പറമ്പിലേക്ക് വന്ന ബസും എതിർദിശയിലെത്തിയ സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഇരുവർക്കും തലയ്ക്ക് ഗുരുതര പരിക്കേറ്റു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com