കുട്ടികള്‍ക്കെതിരെ തുടരെ ലൈംഗികാതിക്രമം, നാല് പോക്‌സോ കേസുകളില്‍ പ്രതി; സ്‌നേഹ മെര്‍ലിനെതിരെ കാപ്പ ചുമത്തിയേക്കും

പെണ്‍കുട്ടിയെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയതിന് ശേഷമാണ് സ്‌നേഹയുടെ അതിക്രമം
sneha merlin
സ്‌നേഹ മെര്‍ലിന്‍
Edited By:
Updated on
2 min read

കണ്ണൂര്‍: കുട്ടികള്‍ക്കെതിരെ തുടര്‍ച്ചയായി ലൈംഗികാതിക്രമം നടത്തുന്ന തളിപ്പറമ്പ് പുളിപറമ്പ് സ്വദേശിനി സ്‌നേഹ മെര്‍ലിനെതിരെ നടപടി ശക്തമാക്കാന്‍ പൊലീസ് നീക്കം തുടങ്ങി. സ്വന്തംവീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന 16 വയസുകാരിയെയും ലൈംഗിക പീഡനത്തിനിരയായ കേസില്‍ സ്നേഹയ്‌ക്കെതിരെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് അന്വേഷണത്തില്‍ ലഭിച്ചിട്ടുണ്ട്. കേസില്‍ അറസ്റ്റിലായ 25 സ്‌നേഹ, പലതവണ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

sneha merlin
മുന്‍ മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടു; ഡ്രൈവര്‍ യദുവിന് നിയമനം നല്‍കി സര്‍ക്കാര്‍

16കാരിയുടെ അമ്മയുടെ സുഹൃത്തായ സ്‌നേഹ ഒരു വര്‍ഷം കുട്ടിയുടെ വീട്ടില്‍ താമസിച്ചിരുന്നു. അമ്മ വീട്ടിലുള്ളപ്പോഴും പീഡനം നടന്നെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. സ്‌നേഹയും ലഹരി വില്‍പ്പന കേസിലെ പ്രതിയായ പെണ്‍കുട്ടിയുടെ അമ്മയും കണ്ണൂരിലെ വനിതാ ജയിലില്‍ നിന്നാണ് പരിചയപ്പെട്ടത്. ഇതേ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പിതാവ് പോക്‌സോ കേസില്‍ ജയിലിലാണ്. പെണ്‍കുട്ടിയെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയതിന് ശേഷമാണ് സ്‌നേഹയുടെ അതിക്രമം. കൗണ്‍സിലിങ് വേളയില്‍ പെണ്‍കുട്ടി വെളിപ്പെടുത്തിയത്.

വെള്ളിയാഴ്ചയാണ് 16കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സ്നേഹയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. പോക്‌സോ നിയമപ്രകാരമാണ് മേല്‍പ്പറമ്പ് പൊലീസ് സ്‌നേഹക്കെതിരെ കേസ് എടുത്തത്. ഇതോടെ സ്‌നേഹ മെര്‍ലിനെതിരെയുള്ള പോക്‌സോ കേസുകളുടെ എണ്ണം നാലായി. ഇതിനുമുമ്പ് ഇവര്‍ക്കെതിരെ മൂന്ന് പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

sneha merlin
'കെഎസ്ആര്‍ടിസി ബസുകളില്‍ പുരുഷന്‍മാര്‍ക്കും സൗജന്യ യാത്ര അനുവദിക്കണം, ബസ് തടയാനില്ല'

2025 ഫെബ്രുവരിയിലാണ് ആദ്യത്തെ സംഭവം. പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസില്‍ സ്‌നേഹയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ ബാഗില്‍ നിന്ന് ലഭിച്ച ഫോണ്‍ പരിശോധിച്ചപ്പോള്‍ അധ്യാപകര്‍ക്കാണ് പീഡനം സംബന്ധിച്ച് ആദ്യം സംശയം തോന്നിയത്. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ അധ്യാപകര്‍ വിവരം മാതാപിതാക്കളെ അറിയിച്ചു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കൗണ്‍സിലിങ് നടത്തി. കൗണ്‍സിലിങ്ങിലാണ് കുട്ടി പീഡനവിവരം പുറത്തുപറഞ്ഞത്. പെണ്‍കുട്ടിക്ക് പ്രതി സ്വര്‍ണ ബ്രേസ്ലെറ്റ് വാങ്ങി നല്‍കിയിരുന്നു. കുട്ടിയോട് അതിയായ വാത്സല്യമെന്നു വരുത്താനായിരുന്നു ഇത്. അതിന് ശേഷമായിരുന്നു പീഡനം.

ഇതേ പന്ത്രണ്ടുകാരിയുടെ സഹോദരനയെും സ്നേഹ പീഡിപ്പിച്ചതായി പിന്നീട് കണ്ടെത്തിയിരുന്നു. പീഡന വിവരം പെണ്‍കുട്ടിയുടെ സഹോദരനായ 15കാരന്‍ മൊഴി നല്‍കുകയായിരുന്നു. കുട്ടി തന്നെയാണ് വീട്ടുകാരോട് കാര്യം തുറന്നു പറഞ്ഞത്. പിന്നീട് വീട്ടുകാര്‍ ചൈല്‍ഡ് ലൈനെയും പൊലീസിനെയും അറിയിച്ചു. അതിജീവിതയുടെ സഹോദരനും പീഡിനത്തിന് ഇരയായതായി ആദ്യഘത്തട്ടില്‍ തന്നെ പൊലീസിന് സംശയം ഉണ്ടായിരുന്നുവെങ്കിലും കുടുംബം പരാതി നല്‍കാത്തതിനെത്തുടര്‍ന്ന് കേസെടുത്തിരുന്നില്ല. പിന്നീട് 15കാരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്‌നേഹയ്‌ക്കെതിരെ പോക്‌സോ ചുമത്തി.

sneha merlin
മുഖ്യമന്ത്രി ഇടപെട്ടു; വിനോദിനിക്കുള്ള ധനസഹായം കുടിശിക ഉള്‍പ്പെടെ ഉടന്‍ വിതരണം ചെയ്യും

ഇതുകൂടാതെ 14 വയസുള്ള ആണ്‍കുട്ടിയെയും പീഡിപ്പിച്ചതായി കേസുണ്ട്. പീഡന ദൃശ്യങ്ങള്‍ പ്രതി ഫോണില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. വിഡിയോ കാട്ടി ആണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പരാതിപ്പെടാതിരിക്കാന്‍ ആവശ്യപ്പെട്ടതായാണ് വിവരം. തളിപ്പറമ്പിലെ സിപിഐ നേതാവ് കോമത്ത് മുരളീധരനെ ആക്രമിച്ച കേസിലും സ്നേഹ മെര്‍ലിന്‍ പ്രതിയാണ്. 2024 ഫെബ്രുവരിയായിരുന്നു ആ സംഭവം. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നുള്ള മധ്യസ്ഥതയ്ക്കിടെ കോമത്ത് മുരളീധരനെ ഹെല്‍മെറ്റ് കൊണ്ട് അടിച്ചെന്നാണ് കേസ്. കൂടെയുണ്ടായിരുന്ന പുളിമ്പറമ്പ് സ്വദേശി എം. രഞ്ജിത്തായിരുന്നു ഹെല്‍മെറ്റ് കൊണ്ട് അടിച്ചത്. ഈ കേസിലെ മറ്റൊരു പ്രതിയാണ് സ്നേഹ മെര്‍ലിന്‍.

Summary

Accused in four POCSO cases, repeated sexual assaults against children; Sneha Merlin may face KAAPA charges

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com