Actor Jayaram appeared before the ED in the Sabarimala gold robbery case
ജയറാം ഇഡി ഓഫീസില്‍ എത്തിയപ്പോള്‍

'അയ്യപ്പന്‍ അവരെ വെറുതെ വിടുമോ?, കുടുങ്ങാനുള്ളവരെല്ലാം കുടുങ്ങട്ടെ'; ജയറാം ഇഡി ഓഫീസില്‍

സത്യം പുറത്തുകൊണ്ടുവരേണ്ടത് തന്റെ കൂടി കടമയാണെന്ന് ജയറാം
Published on

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ നടന്‍ ജയറാം ഇഡിയ്ക്ക് മുന്‍പാകെ ഹാജരായി. രാവിലെ പതിനൊന്ന് മണിയോടെയാണ് ജയറാം ഇഡി ഓഫീസില്‍ എത്തിയത്. തനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം ഇഡിയോട് പറയുമെന്ന് ജയറാം പറഞ്ഞു. നടന്ന സംഭവങ്ങളുടെ സത്യാവസ്ഥ പുറത്തുവരണമെന്നും കുടുങ്ങാനുള്ളവരെല്ലാം കുടുങ്ങട്ടെയെന്നും സത്യം പുറത്തുകൊണ്ടുവരേണ്ടത് തന്റെ കൂടി കടമയാണെന്നും ജയറാം പറഞ്ഞു.

Actor Jayaram appeared before the ED in the Sabarimala gold robbery case
'ആലിനെ ആഘോഷിക്കുന്ന മലയാളികളെ ഓര്‍ത്ത് ലജ്ജയുണ്ട്, മറ്റ് രാജ്യങ്ങളില്‍ ആണെങ്കില്‍ ആ മാതാപിതാക്കള്‍ ഇപ്പോള്‍ ജയിലിലായേനെ'

'ശബരിമലയെന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം പ്രത്യേകം വികാരമാണ്. ജാതി മതഭേദമന്യേ എല്ലാവരും എത്തുന്ന പുണ്യസ്ഥലമാണ് ശബരിമല. അവിടെ ഇത്തരം തട്ടിപ്പ് നടന്നുണ്ടെങ്കില്‍ അത് വെളിച്ചത്തുകൊണ്ടുവരാന്‍ ഓരോ മലയാളിയും ബാധ്യസ്ഥനാണ്. ആ മലയാളിയുടെ കൂട്ടത്തിലാണ് ഞാനും. കഴിഞ്ഞ 38വര്‍ഷമായി കേരളത്തിനകത്തും പുറത്തുമുള്ള ക്ഷേത്രങ്ങളില്‍ പലതരത്തിലുള്ള പൂജ, ആനയെ നടയ്ക്കിരുത്തല്‍, നടസമര്‍പ്പണം ഇതിനൊക്കെ ആദ്യം ക്ഷണിക്കുന്നത് എന്നെയാണ്. കഴിവതും അതിനൊക്കെ പോകാറുമുണ്ട്. അത്തരത്തിലാണ് ശബരിമലയുമായി ബന്ധപ്പെട്ട ആളുകള്‍ പൂജയ്ക്കായി പലതവണ വിളിച്ചുകൊണ്ടുപോയത്'.

Actor Jayaram appeared before the ED in the Sabarimala gold robbery case
സ്ഥാനാര്‍ഥിത്വം ലഭിക്കാത്ത ഒട്ടേറെ പേരുണ്ട്; തോറ്റാല്‍ പിന്നെ വേറെ പദവിയില്ലെന്ന് കെസി വേണുഗോപാല്‍

'ഇതിന്റെയൊക്കെ പിന്നില്‍ എന്തെങ്കിലും കള്ളത്തരങ്ങള്‍ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാന്‍ കോടതിയും ബന്ധപ്പെട്ട ആളുകളും പുറകിലുണ്ട്. സത്യം വെളിച്ചത്തുകൊണ്ടുവരാനായി എന്നില്‍ നിന്ന് ഇവര്‍ക്ക് എന്തെങ്കിലും ഉപകാരപ്രദമായ ഒന്നുരണ്ടുകാര്യങ്ങള്‍ കിട്ടുകയാണെങ്കില്‍ നല്ലതല്ലേ?. ആ കാര്യങ്ങള്‍ ചോദിച്ചറിയാനാണ് എന്നെ വിളിച്ചത്. എല്ലാം ഭംഗിയായി പര്യവസാനിക്കട്ടെ. ഇനിയും ആരെങ്കിലും കുടുങ്ങാനുണ്ടെങ്കില്‍ അവരും കുടുങ്ങട്ടെ. അയ്യപ്പന്‍ അവരെ വെറുതെ വിടുമോ?. അന്‍പത് വര്‍ഷമായി ശബരിമലയില്‍ പോകുന്ന അയ്യപ്പഭക്തനാണ് താന്‍. എന്റെയും കൂടി കടമയാണ് ഇത് വെളിച്ചത്തുകൊണ്ടുവരികയെന്നത്' -ജയറാം പറഞ്ഞു.

സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തില്‍ വ്യക്തത തേടാനാണ് ജയറാമിനെ ഇഡി വിളിപ്പിച്ചിരിക്കുന്നത്. ശബരിമലയിലെ സ്വര്‍ണം ഉപയോഗിച്ച് പ്രതികള്‍ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ടോ എന്നതിലാണ് ഇഡിയുടെ പരിശോധന നടക്കുന്നത്. ഇതില്‍ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളിലാണ് ഇഡിയുടെ സമന്‍സ് ജയറാമിന് ലഭിച്ചിരിക്കുന്നത്. നിര്‍മാണ വേളയില്‍ ശബരിമലയിലെ കട്ടിളപ്പാളിയും വാതിലും പോറ്റി പല സ്ഥലത്തും കൊണ്ടുപോയി പൂജകളും പ്രാര്‍ഥനകളും നടത്തിയിരുന്നു. ജയറാമിന്റെ ചെന്നൈയില്‍ വീട്ടിലും ഇത്തരത്തില്‍ പൂജ നടന്നിരുന്നു.

കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം ജയറാമിനെ ചോദ്യം ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി പരിചയമുണ്ടെന്ന് ജയറാം അന്വേഷണ സംഘത്തിന് മൊഴി നല്‍കുകയും ചെയ്തിരുന്നു. തട്ടിപ്പില്‍ പങ്കില്ലെന്നും പോറ്റിയുമായി ശബരിമലയില്‍ വെച്ചുള്ള ബന്ധമാണെന്നും ജയറാം എസ്ഐടിക്ക് മൊഴി നല്‍കുകയും ചെയ്തിരുന്നു. പാളികള്‍ പൂജിച്ച മൂന്ന് ചടങ്ങുകളില്‍ പങ്കെടുത്തിട്ടുണ്ടെന്നും പോറ്റി പലതവണ തന്റെ വീട്ടില്‍ വന്നിട്ടുണ്ടെന്നുമായിരുന്നു ജയറാമിന്റെ മൊഴി.

Summary

Actor Jayaram appeared before the ED in the Sabarimala gold robbery case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com