തന്റെ പക്കൽ 5 ജോഡി ആനക്കൊമ്പുകളുണ്ടെന്ന് വെളിപ്പെടുത്തി മോഹൻലാൽ

വനംവകുപ്പിന്റെ പൊതുമാപ്പ് പദ്ധതിയിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടത്
Mohanlal
മോഹൻലാൽവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

കൊച്ചി: തന്റെ കൈവശം അഞ്ച് ജോഡി ആനക്കൊമ്പുകളുണ്ടെന്ന വെളിപ്പെടുത്തലുമായി നടൻ മോഹൻലാൽ . വനംവകുപ്പ് പ്രഖ്യാപിച്ച ഒറ്റത്തവണ പരാതി തീർപ്പാക്കൽ (പൊതുമാപ്പ്) പദ്ധതി പ്രകാരമാണ് കൂടുതൽ ആനക്കൊമ്പുകൾ കൈവശമുള്ള വിവരം താരം വെളിപ്പെടുത്തിയത്. പുതിയതായി വെളിപ്പെടുത്തിയ മൂന്ന് ജോഡി ആനക്കൊമ്പുകളുടെ വിവരങ്ങളും രേഖകളും ഹാജരാക്കാൻ മലയാറ്റൂർ ഡിഎഫ്ഒ പി കാർത്തിക് താരത്തിന് നിർദ്ദേശം നൽകി. നേരത്തെ രണ്ട് ജോഡി ആനക്കൊമ്പുകൾ കൈവശം വെച്ചതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് കൂടുതൽ വെളിപ്പെടുത്തലുമായി മോഹൻലാൽ രംഗത്തെത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

Mohanlal
അതെന്താണ് ഡീല്‍?, 219 കോടി പിഴ ഒഴിവാക്കിയത് പിണറായി സര്‍ക്കാര്‍; വിഴിഞ്ഞത്തില്‍ എല്‍ഡിഎഫിനെതിരെ മുഖ്യമന്ത്രി

ഹൈക്കോടതി സർട്ടിഫിക്കറ്റ് റദ്ദാക്കി; നിയമപോരാട്ടം തുടരുന്നു

കേസുമായി ബന്ധപ്പെട്ട് മുൻപ് വലിയ നിയമനടപടികൾ നടന്നിരുന്നു. സംസ്ഥാന സർക്കാർ 2015-ലും 2016-ലും മോഹൻലാലിന് ആനക്കൊമ്പുകൾ കൈവശം വെക്കാൻ അനുമതി നൽകി ഉത്തരവിറക്കുകയും തുടർന്ന് വനംവകുപ്പ് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇതിലെ നിയമപരമായ പിഴവുകൾ ചൂണ്ടിക്കാട്ടി ഹൈക്കോടതി ഈ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് പൂർണ്ണമായി റദ്ദാക്കുകയായിരുന്നു. ഇതുസംബന്ധിച്ച നിയമപോരാട്ടം തുടരുന്നതിനിടയിലാണ് വനംവകുപ്പിന്റെ പുതിയ പൊതുമാപ്പ് പദ്ധതി പ്രയോജനപ്പെടുത്തി താരം കൂടുതൽ ആനക്കൊമ്പുകളുടെ വിവരങ്ങൾ വെളിപ്പെടുത്തിയത്.

Mohanlal
32 എംപി സെല്‍ഫി കാമറ, 7,100mAh ബാറ്ററി; മോട്ടോറോള എഡ്ജ് 70 മാക്‌സ് വിപണിയില്‍, വില 54,999 രൂപ മുതല്‍

സമ്മാനമായി ലഭിച്ചതെന്ന് വിശദീകരണം; നിയമക്കുരുക്ക് മുറുകാൻ സാധ്യത

തന്റെ പക്കലുള്ള ആനക്കൊമ്പുകളും ഇവയ്ക്ക് പുറമെ ആനക്കൊമ്പിൽ തീർത്ത 13 ശിൽപങ്ങളും സമ്മാനമായി ലഭിച്ചതാണെന്നാണ് വനംവകുപ്പിന് നടൻ നൽകിയ പ്രാഥമിക വിശദീകരണം. എന്നാൽ വന്യജീവി സംരക്ഷണ നിയമപ്രകാരം ആനക്കൊമ്പുകൾ പാരമ്പര്യമായി കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിൽ കൈമാറി സൂക്ഷിക്കുകയല്ലാതെ, സമ്മാനമായി സ്വീകരിക്കുന്നത് ഗുരുതരമായ നിയമലംഘനമാണ്. അതിനാൽ തന്നെ താരത്തിന്റെ ഈ വിശദീകരണം നിയമപരമായി നിലനിൽക്കില്ലെന്നാണ് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.

Mohanlal
​'ഗൗരി ഹിന്ദുവല്ല, റീനയോ കിരണോ ഒന്നും എന്നെ വിവാഹം കഴിച്ചതിന്‍റെ പേരില്‍ മതം മാറിയിട്ടില്ല'; ലവ് ജിഹാദ് ആരോപണങ്ങളിൽ ആമിർ ഖാൻ
Mohanlal
റെയിൽവെ ടിക്കറ്റ് റദ്ദാക്കലിനും ബോർഡിങ് പോയിന്റ് മാറ്റത്തിനും പുതിയ സമയപരിധി; എട്ട് മണിക്കൂറിനുള്ളിൽ റദ്ദാക്കിയാൽ പണം ലഭിക്കില്ല
Mohanlal
'മുഖ്യമന്ത്രി ഇനി എന്നെ കാണുക ഫോട്ടോയിലാവും'! കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചെന്ന് ആവര്‍ത്തിച്ച് സുകുമാരന്‍ നായര്‍, അടിസ്ഥാനരഹിതമെന്ന് സതീശന്‍
Summary

In a startling development, veteran Malayalam actor Mohanlal has revealed that he is in possession of five pairs of elephant tusks.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com