നടനും മിമിക്രി താരവുമായ പെരുന്താറ്റിൽ ഗോപാലൻ അന്തരിച്ചു 

ഒരു വടക്കൻ സെൽഫി, കുഞ്ഞനന്തന്റെ കട തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്
പെരുന്താറ്റിൽ ഗോപാലൻ
പെരുന്താറ്റിൽ ഗോപാലൻ
Updated on
1 min read

കോഴിക്കോട്: മിമിക്രി കലാകാരനും ചലച്ചിത്ര നടനുമായ 'സൗഭാഗ്യ'യിൽ പെരുന്താറ്റിൽ ഗോപാലൻ (73) അന്തരിച്ചു. ഇംഗ്ലീഷ് മീഡിയം, ഒരു വടക്കൻ സെൽഫി, കുഞ്ഞനന്തന്റെ കട തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കൊച്ചിൻ കലാഭവനിൽ അം​ഗമായിരുന്നു. 

നാലായിരത്തോളം ശിഷ്യന്മാരുള്ള ഗോപാലന്റെ കീഴിൽ സിനിമതാരങ്ങളായ വിനീത്, വിനീത്കുമാർ, വിനീത് ശ്രീനിവാസൻ, ഷംന കാസിം, ഗായകൻ നജീം അർഷാദ് എന്നിവർ മോണോ ആക്ട് പഠിച്ചിട്ടുണ്ട്. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ തുടർച്ചയായി ഒൻപത് തവണ ഗോപാലന്റെ ശിഷ്യർ ഏകാഭിനയത്തിൽ വിജയികളായി.

ആകാശ വാണിയിൽ എ ക്ലാസ് ആർട്ടിസ്റ്റ് ആയ അദ്ദേഹം റവന്യൂ ജീവനക്കാരനായിരുന്നു. തലശ്ശേരി ഗവ. പ്ലീഡർ ഓഫീസിൽ ജീവനക്കാരനായി സർവീസിൽ നിന്ന് വിരമിച്ചു. 

ഭാര്യ: സത്യവതി. മക്കൾ: സുസ്മിത, സുകേഷ്, സുഗിഷ

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com