'സത്യമേവ ജയതേ'; ദിലീപ് കുറ്റവിമുക്തനായതിൽ രാഹുൽ ഈശ്വറിനു വേണ്ടി പ്രതികരിച്ച് ഭാര്യ ദീപ

രാഹുൽ ഈശ്വർ നിലവിൽ ജയിലിലാണ്
Dileep acquittal rahul easwar reaction
Dileep, rahul easwarfb
Updated on
1 min read

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വിചാരണ കോടതി കുറ്റവിമുക്തനാക്കിയതിൽ സന്തോഷം പ്രകടിപ്പിച്ച് രാഹുൽ ഈശ്വറിന്റെ ഫെയ്സ്ബുക്ക് പേജിൽ ശ്രദ്ധേയ പ്രതികരണം. രാഹുൽ ഈശ്വറും ദിലീപും ഒന്നിച്ചു നിൽക്കുന്ന ചിത്രം പങ്കിട്ടാണ് പോസ്റ്റ്. 'സത്യമേവ ജയതേ'- എന്ന ഒറ്റ വാചകത്തിലുള്ള കുറിപ്പും ചിത്രത്തിനൊപ്പമുണ്ട്. ദിലീപ് കുറ്റ വിമുക്തൻ എന്ന തലവാചകമുള്ള ചിത്രവും പോസ്റ്റിലുണ്ട്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈം​ഗിക പീഡന കേസിലെ പരാതിക്കാരിയെ സമൂഹ മാധ്യമങ്ങളിൽ അപമാനിച്ച കേസിൽ രാഹുൽ ഈശ്വർ നിലവിൽ ജയിലിലാണ്. അദ്ദേഹത്തിനായി ഭാര്യ ദീപ രാഹുൽ ഈശ്വറാണ് പോസ്റ്റ് ഫെയ്സ്ബുക്കിൽ പങ്കിട്ടത്. രാഹുൽ ഈശ്വറിനു വേണ്ടി ദീപ രാ​ഹുൽ ഈശ്വർ പോസ്റ്റ് ചെയ്തത് എന്നു പ്രത്യേകം രേഖപ്പെടുത്തിയാണ് ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. രാഹുൽ ഈശ്വർ, ദിലീപ് എന്നിവരെ ടാ​ഗ് ചെയ്തിട്ടുമുണ്ട്.

Dileep acquittal rahul easwar reaction
ഗൂഢാലോചന തെളിയിക്കാനായില്ല, ദിലീപിനെ വെറുതെ വിട്ടു; നടിയെ ആക്രമിച്ച കേസില്‍ ആറു പ്രതികൾ കുറ്റക്കാർ

തെളിവുകളുടെ അഭാവത്തിലാണ് കേസിൽ ദിലീപ് കുറ്റവിമുക്തനായത്. വിധി വന്നപ്പോൾ ചാനൽ ചർച്ചകളിൽ പ്രതികരിക്കാൻ രാഹുൽ ഈശ്വറിനു സാധിക്കാതെ വന്നത് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്. ദിലീപിനായി ചാനലുകളിൽ ശക്തമായി പ്രതികരിക്കുമെന്നു രാഹുൽ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ വിധി വരുമ്പോൾ രാഹുൽ ജയിലിലായി.

Dileep acquittal rahul easwar reaction
'സത്യത്തിന്റെ വിധി'; രാമന്‍പിള്ളയുടെ വീട്ടിലെത്തി കാല്‍തൊട്ട് വന്ദിച്ച് ദിലീപ്
Summary

A notable response on Rahul Easwar's Facebook page expressed happiness over the acquittal of actor Dileep by the trial court in the actress attacked case.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com