

കൊച്ചി: യുവ രാഷ്ട്രീയ നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി സിനിമാ താരം റിനി ആന്‍ ജോര്‍ജ് രംഗത്ത്. തനിക്ക് നേരിട്ട മോശം അനുഭവങ്ങള്‍ ഒരു അഭിമുഖത്തിലാണ് റിനി തുറന്നു പറഞ്ഞത്. തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും മോശമായി പെരുമാറിയെന്നും അവര്‍ ആരോപിച്ചു. ഈ വിഷയത്തില്‍ പലരോടും സംസാരിച്ചെങ്കിലും തനിക്ക് നീതി ലഭിച്ചില്ലെന്ന് മാത്രമല്ല, ആരോപണവിധേയനായ വ്യക്തിക്ക് വലിയ സ്ഥാനമാനങ്ങള്‍ ലഭിച്ചെന്നും റിനി പറഞ്ഞു.
യുവ രാഷ്ട്രീയ നേതാവില്‍ നിന്ന് അശ്ലീല സന്ദേശങ്ങള്‍ ലഭിച്ചെന്നും മോശമായ സമീപനം ഉണ്ടായെന്നും റിനി വെളിപ്പെടുത്തി. ഇത്തരം മോശം അനുഭവങ്ങള്‍ കാരണം തനിക്ക് സിനിമാ മേഖലയില്‍ അവസരങ്ങള്‍ നഷ്ടമായെന്നും കഴിവുള്ളവര്‍ക്ക് പോലും ഇത്തരം വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നുണ്ടെന്നും റിനി പറഞ്ഞു. ഈ വിഷയം സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടും മുഖ്യധാരാ മാധ്യമങ്ങള്‍ ഇത് അവഗണിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സിനിമാ മേഖലയില്‍ മാത്രമല്ല, രാഷ്ട്രീയത്തിലും ഇത്തരം പ്രവണതകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് റിനി വ്യക്തമാക്കി.
മൂന്നര വര്‍ഷം മുമ്പാണ് ദുരനുഭവം ഉണ്ടായത്. ഫൈവ് സ്റ്റാര്‍ ഹോട്ടലിലേയ്ക്ക് ക്ഷണിച്ചു. ഉപദേശിച്ചിട്ടും വഴക്കുപറഞ്ഞിട്ടും മാറ്റമുണ്ടായില്ല. പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ പുച്ഛിച്ചു. നേതാക്കളോട് പറഞ്ഞിട്ടും മാറ്റമുണ്ടായില്ല. പേര് പറഞ്ഞാലും മാറ്റമുണ്ടാകില്ലെന്നുറപ്പായി. 'ഹു കെയേര്‍സ്' എന്നാണ് അയാളുടെ നിലപാട്. പരാതിപ്പെട്ടപ്പോള്‍ പല വിഗ്രഹങ്ങളും വീണുടഞ്ഞു. പുതിയ സ്ഥാനമാനങ്ങളാണ് പാര്‍ട്ടി അയാള്‍ക്ക് നല്‍കിയത്. നേതാക്കളുടെ ഭാര്യമാര്‍ക്കടക്കം ദുരനുഭവങ്ങളുണ്ടെന്നും നടി മാധ്യമങ്ങളോട് പറഞ്ഞു.
ആരാണെന്ന് നേതാവ് എന്ന് പറയാൻ താത്പര്യപ്പെടുന്നില്ല.ഇയാൾ പരാതികൾ പറഞ്ഞിട്ടും സ്ഥാനമാനങ്ങൾ ലഭിച്ചു. ആ വ്യക്തി ഉൾപ്പെട്ട് പ്രസ്ഥാനങ്ങളിലെ പലരുമായി അടുത്ത സ്നേഹബന്ധവും സൗഹൃദവുമുണ്ട്. ഇതിനാലാണ് പേര് തുറന്ന് പറയാത്തത്. ഇനിയും ഇത്തരം ദുരനുഭവം ഉണ്ടായാൽ പേര് തുറന്ന് പറയുന്നതിനെ കുറിച്ച് ആലോചിക്കും. സോഷ്യൽ മീഡിയയിൽ കൂടിയാണ് നേതാവിനെ പരിചയം. അപ്പോൾ തന്നെ മോശമായ ഇടപെടലാണ് ഉണ്ടായത്. ആദ്യം ക്ഷോഭിക്കുകയും പിന്നീട് ഉപദേശിക്കുകയുമാണ് ചെയ്തത്. എന്നാൽ ഉപദേശിച്ചപ്പോൾ പ്രമാദമായ സ്ത്രീപീഡന യകേസുകളിൽ ഉൾപ്പെട്ട രാഷ്ട്രീയ നേതാക്കൾക്ക് എന്ത് സംഭവിച്ചുവെന്നായിരുന്നു മറുചോദ്യം. ചാനൽ ചർച്ചകളിലും സമരമുഖങ്ങളിലുമെല്ലാം സജീവമായി നിൽക്കുന്ന നേതാവ് ഫൈവ് സ്റ്റാർ ഹോട്ടലിൽ മുറിയെടുക്കാം വരണമെന്ന് പറഞ്ഞതിനാണ് ക്ഷോഭിച്ചത്. അതിന് ശേഷം ശല്യമുണ്ടായിരുന്നില്ല, പിന്നീട് വീണ്ടും മെസേജുകൾ അയക്കാൻ തുടങ്ങി. ഇത്തരം ആളുകൾ എന്താണെന്ന് എല്ലാവരും അറിയണം.
സമൂഹമാധ്യങ്ങളിൽ നേതാവിന്റെ കാര്യങ്ങൾ ചർച്ചയായപ്പോൾ പല സ്ത്രീകളും ഇത് നേരിടുണ്ടെന്ന് മനസിലായി. അതിൽ ഒരു സത്രീ പോലും സംസാരിക്കുന്നില്ല. വ്യക്തിപരമായി പ്രശ്‌നങ്ങൾ ഇല്ലാത്തതിനാലാണ് താൻ പരാതിപ്പെടാത്തത്. പക്ഷേ ആരെങ്കിലും പ്രതികരിക്കണമെന്ന് തോന്നിയത് കൊണ്ടാണ് ഇപ്പോൾ തുറന്ന് പറഞ്ഞത്. അയാൾ കാരണം പീഡനം അനുഭവിച്ച പെൺകുട്ടികൾ മുന്നോട്ടു വരണം. അങ്ങനെയുള്ളവരെ അറിയാം. നേതൃത്വത്തിലിരിക്കുന്ന വ്യക്തി സ്ത്രീകൾക്ക് പ്രശ്‌നമുണ്ടാക്കുന്നതിനൊപ്പം ആ വ്യക്തിക്ക് വലിയ സ്ഥാനങ്ങൾ നൽകുന്നു. വലിയൊരു സംരക്ഷണ സംവിധാനം അയാൾക്കുണ്ട്. ഇത് പരാതിപ്പെടുമെന്ന് പ നേതാവിനോട് പറഞ്ഞപ്പോൾ പോയി പറയ് പോയി പറയ് എന്നായിരുന്നു മറുപടി. പ്രശ്‌നങ്ങൾ നേരിട്ടവർ മുന്നോട്ടുവരണം.. എന്താണ് ആരാണെന്നുള്ളത് എല്ലാവർക്കുമറിയാം.
ഗിന്നസ് പക്രു നായകനായ '916 കുഞ്ഞൂട്ടന്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് റിനി ആന്‍ ജോര്‍ജ്. നേരിട്ട് രാഷ്ട്രീയത്തില്‍ സജീവമല്ലെങ്കിലും ചില രാഷ്ട്രീയ നേതാക്കളുമായി തനിക്ക് ബന്ധമുണ്ടെന്നും അവര്‍ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates