'യുവനടി എന്നല്ല, റോഷ്ന ആൻ റോയി എന്നു തന്നെ പറയണം'; സൂരജ് പാലാക്കാരന്റെ അറസ്റ്റിൽ നടിയുടെ പ്രതികരണം

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ വെളിപ്പെടുത്തലുമായി റോഷ്ന ആൻ റോയ് രം​ഗത്ത് എത്തിയത് ചർച്ചയായിരുന്നു
roshna ann
സൂരജ് പാലാക്കാരന്റെ അറസ്റ്റിൽ നടിയുടെ പ്രതികരണംഫെയ്സ്ബുക്ക്
Updated on
2 min read

യൂട്യൂബ് ചാനലിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ സൂരജ് പാലാക്കാരനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് നടി റോഷ്ന ആൻ റോയി. യുവ നടിയുടെ പരാതി എന്ന് പരാമർശിക്കുന്നതിന് പകരം തന്റെ പേര് കൃത്യമായി മാധ്യമങ്ങൾ പറയണമെന്ന് റോഷ്ന ഫെയ്സ്ബുക്കിൽ കുറിച്ചു. തന്നെയോ തന്റെ കുടുംബത്തെയും വേദനിപ്പിക്കുന്നത് സഹിക്കാൻ കഴിയില്ലെന്നും അതുകൊണ്ട് തന്നെയാണ് ഇറങ്ങിയിരിക്കുന്നതെന്നും റോഷ്ന പറഞ്ഞു.

ഇതൊക്കെ കേട്ട് മിണ്ടാതിരിക്കാൻ തന്റെ നട്ടെല്ല് റബ്ബർ അല്ലെന്നും എന്നാൽ ഇതാണ് ശരിയായ രീതിയെന്നും താരം പറഞ്ഞു. തനിക്ക് നേരെ വന്നവർക്കുള്ള ഒരു മുന്നറിയിപ്പാണ് ഈ നടപടിയെന്നും തന്നെ പോലെ നിരവധി സ്ത്രീകൾ ഇനിയുടെ ഇതു പോലുള്ളത് അനുഭവിക്കേണ്ട വരുമെന്നും അപ്പോൾ തളരാതെ പൊരുതണമെന്നും റോഷ്ന കുറിപ്പിൽ പറയുന്നു.

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവും തമ്മിലുണ്ടായ തര്‍ക്കം ചര്‍ച്ചയാകുന്നതിനിടെ ഡ്രൈവര്‍ക്കെതിരേ വെളിപ്പെടുത്തലുമായി റോഷ്ന ആൻ റോയ് രം​ഗത്ത് എത്തിയത് ചർച്ചയായിരുന്നു. മേയര്‍ ആര്യ രാജേന്ദ്രന്‍ നേരിട്ടതിന് സമാനമായ അനുഭവം മാസങ്ങള്‍ക്ക് മുമ്പേ ഇതേ ഡ്രൈവറില്‍ നിന്ന് തനിക്കും നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് അന്നവർ തുറന്ന് പറഞ്ഞിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട വിഡിയോയിലാണ് സൂരജ് പാലാക്കാരൻ റോഷ്നയെ അധിക്ഷേപിച്ചത്. റോഷ്ന നൽകിയ പരാതിയിൽ പാലാരിവട്ടം പൊലീസ് സൂരജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

റോഷ്നയുടെ ഫെയ്സ്ബുക്ക് കുറിപ്പ്

യുവ നടി എന്നൊക്കെ പറയുന്നതെന്തിന് ????

മാധ്യമ ധർമ്മം. കൃത്യമായി വിനിയോഗിക്കണം …

എന്തായാലും നിങ്ങൾ fame കൂട്ടി ചേർത്തത് പോലെ “ നടി റോഷ്ന ആൻറോയി യുടെ പരാതിയിൽ സൂർജ് പാലാക്കാരൻ അറസ്റ്റിൽ “ അങ്ങനെ വേണം കൊടുക്കാൻ !!!!!

എന്റെ പേരിനോടൊപ്പം “ നടി “ എന്ന് കൂട്ടിച്ചേർക്കുന്നതിനോട് യാതൊരു താല്പര്യവും എനിക്കില്ല …. നടിയെന്ന് കൂട്ടിച്ചേർക്കുന്നതിലൂടെ എനിക്ക് കിട്ടിയ പ്രഹരങ്ങൾ .കുറച്ചൊന്നുമല്ല ..ഞാൻ കണ്ണടച്ചു…

നേരം ഇരുട്ടി വെളുക്കുമ്പോൾ “നടി_…___… ഇവളേത് ?? ഇവളുടെ … “ സർവത്ര തെറി അഭിഷേകം …! 5 -6 കൊല്ലം സിനിമയിൽ എന്തെങ്കിലുമൊക്കെ ചെയ്തു അതിന്റെ വരുമാനം കൊണ്ട് ജീവിച്ചതുകൊണ്ട് മാത്രമാണ് cine artist എന്ന് label കൊടുത്തിരിക്കുന്നത് …

എന്റെ ആഗ്രഹങ്ങൾ എന്റെ passion നിങ്ങൾക്ക് കൈയിലിട്ടു പന്താടാൻ ഉള്ളതല്ല ..

roshna ann
കാസര്‍കോട് പന്നിക്കെണിയില്‍ കുടുങ്ങി പുലി ചത്തു, വിഡിയോ

സ്ത്രീകൾക്ക് വലിയ പരിഗണന എന്ന് പറച്ചിൽ മാത്രമേ ഉള്ളൂ …

നമ്മളൊക്കെ public property കൾ ആണോ .. ???

എന്റെ കുടുംബത്തെയോ എന്നെയോ വേദനിപ്പിക്കുന്നത് സഹിക്കാൻകഴിയുന്നില്ല …

അത് കൊണ്ട് തന്നെയാണ് ഞാൻ ഇറങ്ങിയിരിക്കുന്നത് …

ഇതൊക്കെ കേട്ട് മിണ്ടാതിരിക്കാൻ എന്റെ നട്ടെല്ല് റബ്ബർ അല്ലെന്ന് എല്ലാവരും ഒന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും … എന്റെ നാവ് എവിടെയും ഒട്ടിയിട്ടില്ല …. മറുപടി കൊടുക്കാൻ അറിയാഞ്ഞിട്ടുമല്ല … പക്ഷേ ഇതാണ് ശരിയായ രീതി … എന്തിനാണ് പിന്നെ നിയമ വ്യവസ്ഥകൾ ??!!

driver യദുവിനെതിരെ. face book ൽ post ചെയ്ത ഒരു content നു വേണ്ടി. രാഷ്ട്രീയ പരാമർശങ്ങൾ നടത്തി ഞാൻ മോശക്കാരിയാണെന്ന രീതിയിലുള്ള എത്ര വീഡിയോ ദൃശ്യങ്ങൾ പുറത്തിറങ്ങി … എത്ര മോശം കമന്റുകൾ വന്നു ??? സഹിക്കുന്നതിനൊക്കെ ഒരു പരിധിയുണ്ടെന്നു മനസ്സിലാക്കുക !!

ഞാൻ ഉൾപ്പെടുന്ന സ്ത്രീ സമൂഹത്തോടാണ് എനിക്ക് പറയാനുള്ളത് …. നിങ്ങൾ ഇങ്ങനെയുള്ള പരാമർശങ്ങൾക്ക് കൃത്യമായ മറുപടി കൊടുക്കണം …

ഇവരെപോലുള്ളവർക്ക് കുടുംബമെന്നോ കുട്ടിയെന്നോ അമ്മയെന്നോ ഉള്ള യാതൊരു പരിഗണനയും ഉണ്ടാവില്ല … അവർക്ക് ഒരു ദിവസത്തെ വെറുമൊരു content മാത്രമാണ് എന്നെ പോലുള്ളവർ … എന്റെ സ്ത്രീത്വത്തെയും ചോദ്യം ചെയ്തു എനിക്ക് മാനസിക സമാധാനം നഷ്ടപ്പെടുത്തി എനിക്ക് നേരെ വന്നവർക്കുള്ള ഒരു warning തന്നെയാണ് ഈ നടപടി !!!!

ഇങ്ങനെ ഓരോരുത്തരെ വിറ്റ് കാശ് മേടിച്ചു ജീവിക്കുന്നവർ ഒരുപാട് ഉണ്ട് സമൂഹത്തിൽ …. നാളെ എന്റെ മകൾക്കോ അമ്മക്കോ എന്നെ പോലുള്ള ആർക്കെങ്കിലുമൊക്കെ ഈ അവസ്ഥ വരും … തളരരുത് ..പൊരുതണം … പൊരുതി ജയിക്കണം

ഇതൊക്കെ പറഞ്ഞാലും ഇവരിത് തുടർന്ന് കൊണ്ടിരിക്കും … ഇപ്പോൾ തന്നെ ജാമ്യത്തിൽ പുറത്തുവരികയും ചെയ്യും ..

എന്നാലും കുറച്ച് നേരമെങ്കിലും ബുദ്ധിമുട്ടിക്കണമല്ലോ …

“ നിനക്കൊക്കെ വേറെ പണിയില്ലേ എന്നും ചോദിച്ചു ഇപ്പോ വരും ചെലോന്മാര് …”

എടോ എന്റെ പണി ഇതല്ല … പക്ഷേ ഇവനൊക്കെ ഇതല്ലേ പണി … ഇവൻ ഇപ്പോ ഇന്ന് ചാനൽ നിറഞ്ഞു നിൽക്കട്ടെ … ജീവിക്കാൻ വേറെ വഴിയില്ലാത്തവർ ഇങ്ങനൊക്കെയാണ് …

ഞാൻ ശരിയല്ലാത്ത വഴിയിലൂടെ സഞ്ചരിക്കാത്തിടത്തോളം കാലം … എന്റെ സത്യത്തിനും നീതിക്കും വേണ്ടി പൊരുതും … അതിന് വേണ്ടി ഏതറ്റം വരെയും പോകും ..

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com