രാഹുല്‍ അടുത്ത സുഹൃത്തെന്ന് നടിയുടെ മൊഴി; കാർ നൽകിയതെന്തിന്?; വിവരങ്ങള്‍ തേടി എസ്‌ഐടി

പാലക്കാടു നിന്നും പൊള്ളാച്ചിയിലേക്കും, തുടർന്ന് കോയമ്പത്തൂരിലേക്കും രാഹുല്‍ കടന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്
Rahul Mamkootathil
Rahul Mamkootathil
Updated on
1 min read

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍  രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ പാലക്കാടു നിന്നും രക്ഷപ്പെട്ട ചുവന്ന പോളോ കാറിന്റെ ഉടമയായ സിനിമാ നടിയില്‍ നിന്നും പ്രത്യേക അന്വേഷണ സംഘം വിവരങ്ങള്‍ തേടി. നടിയെ ഫോണില്‍ വിളിച്ചാണ് എസ്‌ഐടി വിശദാംശങ്ങള്‍ ആരാഞ്ഞത്. രാഹുല്‍ മാങ്കൂട്ടത്തില്‍ അടുത്ത സുഹൃത്ത് ആണെന്നാണ് നടി പൊലീസിനോട് പറഞ്ഞതെന്നാണ് വിവരം.

Rahul Mamkootathil
അതിജീവിതയുടെ ചിത്രം പങ്കുവെച്ചു; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

നിലവില്‍ ബംഗലൂരുവിലാണ് നടിയുള്ളത്. ഏതു സാഹര്യത്തിലാണ് കാര്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കൊടുത്തതെന്ന് എസ്‌ഐടി ചോദിച്ചു. എംഎല്‍എ ആകുന്നതിനു മുമ്പു തന്നെ രാഹുല്‍ മാങ്കൂട്ടത്തിലുമായി പരിചയമുണ്ട്. അടുത്ത സുഹൃത്തുക്കളാണ്. അതിനാലാണ് കാര്‍ പാലക്കാട് ഇട്ടിട്ട് താന്‍ ബംഗലൂരുവിലേക്ക് പോയതെന്നും നടി പൊലീസ് സംഘത്തിന് മൊഴി നല്‍കിയതായാണ് സൂചന.

കേസെടുത്തതിന് പിന്നാലെ രാഹുല്‍ പാലക്കാടു നിന്നും മുങ്ങിയത് ചുവന്ന പോളോ കാറിലാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഈ കാര്‍ സിനിമാ നടിയുടേതാണെന്നും കണ്ടെത്തിയിരുന്നു. നടിയുടെ ചുവന്ന കാര്‍ പാലക്കാട്ടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലാണ് ഉണ്ടായിരുന്നതെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു. രാഹുലിനെ രക്ഷപ്പെടാന്‍ നേതാവ് സഹായം ചെയ്‌തോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

Rahul Mamkootathil
വളവില്‍ നിയന്ത്രണം നഷ്ടപ്പെട്ടു, വിനോദയാത്ര പോയ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; പരിക്കേറ്റവര്‍ ആശുപത്രിയില്‍

പാലക്കാടു നിന്നും പൊള്ളാച്ചിയിലേക്കും, അവിടെ നിന്നും കോയമ്പത്തൂരിലേക്കും രാഹുല്‍ കടന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. കോയമ്പത്തൂരില്‍ നിന്നാണ് കര്‍ണാടക -തമിഴ്‌നാട് അതിര്‍ത്തിയായ ബാഗല്ലൂരില്‍ എത്തിയത്. ഇവിടെ റിസോര്‍ട്ടില്‍ രാഹുല്‍ ഒളിച്ചുകഴിയുകയായിരുന്നു. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താനുള്ള തിരച്ചില്‍ പ്രത്യേക അന്വേഷണ സംഘം തുടരുകയാണ്. പൊലീസ് സംഘം കര്‍ണാടകയില്‍ നിരവധി കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയതായാണ് സൂചന.

Summary

The SIT has sought information from the film actress, the owner of the red Polo car, in that vehicle Rahul Mamkootathil escaped.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com