

ആലപ്പുഴ: ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനക്കേസ് അട്ടിമറിച്ച സംഭവവുമായി ബന്ധപ്പെട്ട് എഡിജിപി എംആര്‍ അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ സര്‍ക്കാറിനെ പ്രശംസിച്ച് എഡി തോമസ് എംഎല്‍എ. കേരളത്തിലെ പൊതുജനങ്ങളുടെ ആത്മാഭിമാനത്തിനാണ് മുറിവേല്‍പ്പിക്കപ്പെട്ടതെന്നും സ്വാഭാവികമായും ആ വിഷയത്തില്‍ നടപടി ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു പ്രതികാര നടപടിയല്ലെന്നും എംഎൽഎ ഫെയ്സ്ബുക്കിൽ കുറിച്ചു.
വെട്ടിയത് മഴു മറന്നിരുന്നു, പക്ഷെ വെറ്റേറ്റ മരം അത് മറന്നിരുന്നില്ലെന്നും എഡി തോമസ് ഓര്‍മ്മിപ്പിച്ചു. കേരളത്തിലെ യുവജനങ്ങളുടെ തല തല്ലിപ്പൊളിക്കാമെന്ന് ഇനി ആരം കരുതേണ്ടതില്ലെന്നും അതിനെ രക്ഷാപ്രവര്‍ത്തനമെന്ന് ആരും വാഴ്ത്തിപ്പാടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുറിപ്പിന്റെ പൂര്‍ണരൂപം
വെട്ടിയത് മഴു മറന്നിരുന്നു, പക്ഷെ വെട്ട് ഏറ്റ മരം അത് ഓർത്തിരുന്നു. അന്ന് വെട്ട് ഏറ്റത് കേരത്തിലെ പൊതു ജനങ്ങളുടെ ആത്മാഭിമാനത്തിനാണ്, ആ കേരളത്തിലെ ജനാധിപത്യ സമൂഹത്തിനു വേണ്ടി നില കൊണ്ട യൂഡിഎഫ് സർക്കാരിന് അഭിവാദ്യങ്ങൾ
പത്തുവർഷത്തെ ദുർഭരണത്തിലെ ഓരോ വീഴ്ചയും ജനങ്ങൾക്കുമുന്നിൽ തുറന്നുകാട്ടി, ജനപിന്തുണയോടെ നൂറുമേനിയിൽ കൂടുതൽ നേട്ടവുമായി മുന്നേറിയ UDF സർക്കാരിന്റെ ഇന്നത്തെ നടപടി ജനങ്ങൾ ഒന്നടങ്കം പ്രതീക്ഷിച്ചിരുന്നതാണ്. ഇത് ഒരു വ്യക്തിക്കെതിരായ നടപടി മാത്രമല്ല; അധികാരത്തിന്റെ മറവിൽ സത്യത്തെ മൂടിവയ്ക്കാൻ ശ്രമിക്കുന്നവർക്കുള്ള ശക്തമായ മുന്നറിയിപ്പും കൂടിയാണ് UDF സർക്കാർ നൽകുന്നത്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates