ലോറിയില്‍ നിന്ന് പാറ വീണ് യുവാവിന്റെ മരണം, കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കി അദാനി പോര്‍ട്ട്‌സ്

2024 മാര്‍ച്ച് 19 ന് വിഴിഞ്ഞം - ബാലരാമപുരം റോഡില്‍ മുക്കോല പെട്രോള്‍ പമ്പിന് സമീപം ലോറി കുഴിയില്‍ വീണ സമയത്ത് പാറ തെറിച്ച് മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരനായിരുന്ന ബി.ഡി.എസ്. വിദ്യാര്‍ത്ഥി അനന്തുവിന്റെ ശരീരത്തിലേക്ക് വീണായിരുന്നു അപകടം ഉണ്ടായത്
Human Rights Commission
Kerala State Human Rights Commission - മനുഷ്യാവകാശ കമ്മീഷന്‍File
Updated on
1 min read

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്ക് പോയ ലോറിയില്‍ നിന്നും കല്ല് തെറിച്ചുവീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ച സംഭവത്തില്‍ കുടുംബത്തിന് ഒരു കോടി നഷ്ടപരിഹാരം നല്‍കി അദാനി പോര്‍ട്ട്‌സ്. നഷ്ടപരിഹാരം കൈമാറിയതായി ജില്ലാ കളക്ടര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. 2024 മാര്‍ച്ച് 19 ന് വിഴിഞ്ഞം - ബാലരാമപുരം റോഡില്‍ മുക്കോല പെട്രോള്‍ പമ്പിന് സമീപം ലോറി കുഴിയില്‍ വീണ സമയത്ത് പാറ തെറിച്ച് മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരനായിരുന്ന ബി.ഡി.എസ്. വിദ്യാര്‍ത്ഥി അനന്തുവിന്റെ ശരീരത്തിലേക്ക് വീണായിരുന്നു അപകടം ഉണ്ടായത്.

Human Rights Commission
‘എസ്ഡിപിഐ വോട്ട് വേണ്ടെന്നു പറയാൻ പിണറായിക്ക് ധൈര്യമുണ്ടോ?; യമണ്ടൻ നുണ പറയുന്നത് മുഖ്യമന്ത്രി: വിഡി സതീശൻ

സംഭനത്തില്‍ ഇടപെട്ട് മരിച്ചയാളുടെ കുടുംബത്തിന് നല്‍കിയ നഷ്ടപരിഹാരത്തിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. മരിച്ചയാളുടെ കുടുംബത്തിന് കടബാധ്യതകള്‍ ഉണ്ടെന്നും കുടുംബത്തിലെ ഏക പ്രതീക്ഷയായിരുന്നു അനന്തുവെന്നും ജില്ലാ കളക്ടര്‍ കമ്മീഷനെ അറിയിച്ചു. തുടര്‍ന്നാണ് തുക അനുവദിച്ചത്.

Human Rights Commission
പെരുമാറ്റചട്ട ലംഘനം; ഔദ്യോഗിക പദവിയില്‍ നിന്ന് നീക്കണം, സരിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും പരമാവധി സഹായം അനുവദിക്കുന്നതിനും അനന്തുവിന്റെ സഹോദരിക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്നതിനും സര്‍ക്കാരിലേക്ക് ശുപാര്‍ശ നല്‍കിയിട്ടുള്ളതായും ജില്ലാ കളക്ടര്‍ കമ്മീഷനെ അറിയിച്ചു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസ് നടപടികള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ തീര്‍പ്പാക്കി.

Summary

Kerala State Human Rights Commission: Adani Ports pays Rs 1 crore compensation to family of youth who died after falling rocks from lorry

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com