മുഖ്യമന്ത്രിക്കെതിരായ തന്റെ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിലാണെന്നും ആരുടെയും പിന്തുണ നേടിയിട്ടില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും തന്റെ അഭിപ്രായങ്ങള്‍ രണ്ട് ദിവസത്തിനുളളില്‍ എഐസിസിയെ അറിയിക്കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. മുസ്ലീം ലീഗിന് ഭരണപരിഷ്കാര കമ്മീഷന് പദവി നല്‍കിയതിന് താന്‍ എതിരല്ല. ഇത്തരം കാര്യങ്ങള്‍ കൂട്ടായ തീരുമാനത്തിലൂടെ വേണമെന്നാണ് താന്‍ പറഞ്ഞതെന്നും അടൂര്‍ പ്രകാശ് പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് പറഞ്ഞു..എസ്ഐആറുമായി ബന്ധപ്പെട്ട് വന്‍ തോതില്‍ വോട്ടര്‍മാരുടെ പേരുകള്‍ വെട്ടിമാറ്റിയെന്ന് വിമര്‍ശനം നേരിടുന്ന പശ്ചാത്തലത്തില്‍, നടപടികള്‍ പൂര്‍ത്തിയാക്കിയ 20 സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് വേണ്ടി പ്രത്യേക ഡ്രൈവ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം.. ഏഷ്യന്‍ ഗെയിംസിന്റെ 13-ാം ദിനത്തില്‍ അമ്പെയ്ത്തില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ വനിതകള്‍. വനിതകളുടെ റിക്കര്‍വ് ആര്‍ച്ചറി ടീം ഇനത്തില്‍ ഒളിംപിക് ചാംപ്യന്മാരായ സൗത്ത് കൊറിയയെ വീഴ്ത്തി ഇന്ത്യ ആദ്യമായി സ്വര്‍ണം നേടി. അങ്കിത ഭഗത്, കീര്‍ത്തി, കുംകും മോഹദ് എന്നിവരടങ്ങിയ സംഘമാണ് രാജ്യത്തിന് അഭിമാന നിമിഷം സമ്മാനിച്ചത്. ഇതോടെ ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടം 11 ആയി ഉയര്‍ന്നു. വാശിയേറിയ ഫൈനല്‍ പോരാട്ടത്തിലാണ് കൊറിയന്‍ കരുത്തിനെ ഇന്ത്യ മറികടന്നത്. അവസാന സെറ്റില്‍ 54-54 സമനില പാലിച്ചതോടെയാണ് ഇന്ത്യ സ്വര്‍ണം ഉറപ്പിച്ചത്. നേരത്തെ സെമിഫൈനലില്‍ ചൈനയെ 5-1 എന്ന സ്കോറിന് തകര്‍ത്താണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്..ഇന്ത്യ-പാകിസ്ഥാന് മത്സരം കാണാന്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. 2027 ഐസിസി ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും പരസ്പരം മൂന്ന് തവണ വരെ ഏറ്റുമുട്ടിയേക്കാം. ഐസിസി പുറത്തുവിട്ട പുതിയ മത്സരക്രമവും ടൂര്‍ണമെന്റ് ഫോര്‍മാറ്റുമാണ് ഇത്തരമൊരു പോരാട്ടത്തിന് വഴിയൊരുക്കുന്നത്..ഇസ്രായേലിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന ഫ്ളൈദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടായേക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് ട്രംപ് ആരോപണപണവുമായി രംഗത്തെത്തിയത്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates