തിരുവനന്തപുരം: തിരുവനന്തപുരത്ത് എം പോക്‌സ് റിപ്പോര്‍ട്ട് ചെയ്തു. കിളിമാനൂര്‍ പുളിമാത്ത് സ്വദേശിയായ 43 കാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗിയുടെ മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഈ വര്‍ഷം ഇതുവരെ എട്ട് പേര്‍ക്കാണ് എം പോക്‌സ് സ്ഥിരീകരിച്ചത്. ഈ മാസം ആദ്യമായാണ് രോഗം സ്ഥിരീകരിക്കുന്നത്.
അതിനിടെ സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. തിരുവനന്തപുരം 2, കൊല്ലം 1, എറണാകുളം 1 തൃശൂര്‍ 3 മലപ്പുറം 1, കോഴിക്കോട് 9, കണ്ണൂര്‍ 2 എന്നിവടങ്ങളിലാണ് ഇന്ന് ഷിഗെല്ല രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജൂണ്‍ മാസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
നില്‍വില്‍ കോഴിക്കോട് (33), വയനാട് (18), തൃശൂര്‍ (9), ആലപ്പുഴ (3), മലപ്പുറം (14), തിരുവനന്തപുരം (13), കൊല്ലം (8), ഇടുക്കി (3), എറണാകുളം (2), കണ്ണൂര്‍ (7) എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ ജൂണ്‍ മാസം ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം ഇതുവരെ 186 ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് ജൂണ്‍ മാസം മാത്രം 110 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 68 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് ഡെങ്കി സ്ഥിരീകരിച്ചത്. തൃശൂര്‍ നാട്ടികയില്‍ ഒരാള്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates