

പത്തനംതിട്ട: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത ജി നായരുടെ കുടുംബത്തിനൊപ്പം സര്‍ക്കാരുണ്ടെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍. രഞ്ജിതയുടെ കുടുംബാംഗങ്ങളെ വീട്ടിലെത്തി ആശ്വസിപ്പിക്കുകയായിരുന്നു മന്ത്രി. രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി വേഗത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വിമാനാപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട നഴ്സ് രഞ്ജിതയുടെ മൃതദ്ദേഹം ഡിഎന്‍എ പരിശോധനയിലൂടെയുള്ള സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് കുടുംബം. ഡിഎന്‍എ പരിശോധന ഫലം പുറത്തുവന്നാല്‍ രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ വേഗത്തിലാക്കുമെന്നും സജി ചെറിയാന്‍ ഉറപ്പുനല്‍കി.
രഞ്ജിതയുടെ സഹോദരന്‍ രതീഷ് ജി നായര്‍ അഹമ്മദാബാദില്‍ ഡിഎന്‍എ സാമ്പിള്‍ നല്‍കിയിരുന്നെങ്കിലും ഫലങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. നടപടിക്രമങ്ങള്‍ വൈകിയതിനാല്‍ അമ്മാവന്‍ ഉണ്ണികൃഷ്ണനും അവിടെ തന്നെ തുടരുകയാണ്.
കഴിഞ്ഞ ഒരു വര്‍ഷമായി യുകെയില്‍ ജോലി ചെയ്യുകയാണ് രഞ്ജിത, കേരളത്തിലെ സര്‍ക്കാര്‍ ജോലി പുതുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി എത്തിയതാണ്. നേരത്തെ ഒമാനില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന രഞ്ജിത അഞ്ച് വര്‍ഷം മുമ്പ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ജോലി നേടി. നാട്ടില്‍ സ്ഥിരതാമസമാക്കാനും കുടുംബത്തിനായി പണിയുന്ന പുതിയ വീട്ടിലേക്ക് താമസം മാറാമെന്ന പ്രതീക്ഷയിലായിരുന്നു രഞ്ജിത. രഞ്ജിതയുടെ മരണമുണ്ടാക്കിയ ആഘാതത്തില്‍ നിന്ന് മക്കളായ ഇന്ദുചൂഡന്‍, ഇധിക, വൃദ്ധയായ അമ്മ തുളസി എന്നിവര്‍ ഇനിയും കരകയറിയിട്ടില്ല.
Ahmedabad air crash: Min Saji Cherian visits Ranjitha's family
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates