

തിരുവനന്തപുരം: എഐ ക്യാമറ ഇന്നലെ മുതൽ പ്രവർത്തനമാരംഭിച്ചപ്പോൾ രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയുള്ള സമയത്തിനിടെ കണ്ടെത്തിയത് 38,520 നിയമ ലംഘനങ്ങൾ. 726 ക്യാമറകളിൽ 692 എണ്ണമാണ് പ്രവർത്തിച്ചത്. 250 മുതൽ 3000 രൂപ വരെ പിഴയീടാക്കാവുന്ന നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്.
വാഹന ഉടമകൾക്ക് ഇന്ന് മുതൽ നോട്ടീസ് അയച്ചു തുടങ്ങും. വീട്ടിലെ മേൽവിലാസത്തിലായിരിക്കും നോട്ടീസ് ലഭിക്കുക. ഉടമയുടെ മൊബൈൽ നമ്പറിലേക്ക് എസ്എംഎസും വരും.
കെൽട്രോണിന്റെ ജീവനക്കാരാണ് നിയമ ലംഘനങ്ങൾ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറുന്നത്. ചിത്രം പരിശോധിച്ച ശേഷം ഇവരാണ് പിഴ ചുമത്തുക.
ഹെൽമറ്റ്, സീറ്റ് ബെൽറ്റ് ഇവ ഉപയോഗിക്കാതിരിക്കൽ. സിഗ്നൽ ലംഘനം, ഡ്രൈവിങിനിടെ മൊബൈൽ ഉപയോഗം, ഇരുചക്ര വാഹനത്തിൽ രണ്ടിലധികം യാത്രക്കാർ, നോ പാർക്കിങ്, അതിവേഗം എന്നിവയാണ് ക്യാമറകൾ കണ്ടെത്തുക.
നോട്ടീസ് ലഭിച്ച് 14 ദിവസത്തിനുള്ളിൽ പിഴ അടക്കേണ്ടി വരും. 90 ദിവസം കഴിഞ്ഞേ കോടതിയെ സമീപിക്കു. 15 ദിവസത്തിനുള്ള അപ്പീൽ നൽകാനും സൗകര്യമുണ്ട്.
ഇന്നലെ ഏറ്റവും കൂടുതൽ നിയമ ലംഘനം കണ്ടെത്തിയത് കൊല്ലം ജില്ലയിലാണ്. 4778 നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. മലപ്പുറത്താണ് ഏറ്റവും കുറവ്. ജില്ലയിൽ വെറും 545 നിയമ ലംഘനങ്ങൾ മാത്രമാണ് കണ്ടെത്തിയത്. തിരുവനന്തപുരമാണ് കൊല്ലം കഴിഞ്ഞാൽ നാലായിരത്തിന് മുകളിൽ നിയമ ലംഘനം കണ്ടെത്തിയ ജില്ല. ഇവിടെ 4362 എണ്ണമാണ് കണ്ടെത്തിയത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates