യുഡിഎഫിന്റെ വലിയ ഭൂരിപക്ഷത്തിന് കാരണം എഐ; ന്യായീകരണവുമായി ടികെ ഹംസ

പോള്‍ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മില്‍ വ്യത്യാസമുണ്ടെന്നും എഐ സഹായത്താല്‍ എവിടെയിരുന്നും വോട്ട് കൂട്ടാനാവുമെന്നും ഹംസ പറഞ്ഞു.
tk hamsa
ടികെ ഹംസ/ ഫയൽ
Updated on
1 min read

മലപ്പുറം: നിയമസഭാ തെരഞ്ഞടുപ്പില്‍ യുഡിഎഫിന് വലിയ ഭൂരിപക്ഷം ലഭിച്ചത് ഐഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടത്തിയാണോ എന്ന് പരിശോധിക്കണമെന്ന് സിപിഎം നേതാവ് ടികെ ഹംസ. പോള്‍ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മില്‍ വ്യത്യാസമുണ്ടെന്നും എഐ സഹായത്താല്‍ എവിടെയിരുന്നും വോട്ട് കൂട്ടാനാവുമെന്നും ഹംസ പറഞ്ഞു.

tk hamsa
കേരളത്തിലെ മുസ്ലീങ്ങള്‍ 'ഹൈലി സെക്കുലര്‍', 'മലപ്പുറത്ത് പലതവണ വന്നെങ്കിലും പാണക്കാട് എത്തുന്നത് ആദ്യമായി'

ഇടതുപക്ഷത്തിന്റെ പരാജയം മുന്നണിയുടെ തകര്‍ച്ചയല്ലെന്നും ഭരണത്തുടര്‍ച്ച ഭയന്നുള്ള പ്രതിപക്ഷത്തിന്റെ ഏകീകരണമാണ് നടന്നത്. കൂടാതെ 'കോലീബി' സഖ്യവും ജയത്തിന് സഹായിച്ചു. വോട്ടിങ് യന്ത്രങ്ങളിലെ കൃത്രിമത്വം സംബന്ധിച്ച് ദേശീയ തലത്തില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലത്തെയും സ്വാധീനിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ വിശദമായ പരിശോധന വേണമെന്നും ടികെ ഹംസ പറഞ്ഞു.

tk hamsa
'കെസിക്ക് വേണ്ടി ജനങ്ങളെ വഞ്ചിച്ചു, പാര്‍ട്ടിയില്‍ ആളുണ്ടെങ്കിലേ ഹീറോ പരിവേഷമുള്ളൂ'; ഷാഫിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

കോണ്‍ഗ്രസിലെ അധികാര തര്‍ക്കങ്ങള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ രൂക്ഷമാകുന്നതോടെ ഇടതുപക്ഷത്തിന് തിരിച്ചുവരവ് നടത്താനാകും. തെഞ്ഞെടുപ്പിലെ തിരിച്ചടികള്‍ താല്‍ക്കാലികം മാത്രമാണെന്നും ഹംസ പറഞ്ഞു.

Summary

AI is the reason for UDF's large majority; TK Hamza comes up with justification.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com