

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് പിന്നാലെ സംസ്ഥാനത്ത് ആര് മുഖ്യമന്ത്രിയാകണമെന്നു തീരുമാനിക്കാന്‍ എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്‌നിക്, അജയ് മാക്കന്‍ എന്നിവര്‍ തിരുവനന്തപുരത്തെത്തി. കെപിസിസി ആസ്ഥാനത്ത് നാളെ രാവിലെ നടക്കുന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ ഇവര്‍ പങ്കെടുക്കും. 63 എംഎല്‍എമാരും യോഗത്തില്‍ പങ്കെടുക്കും.
അതിനുപിന്നാലെ എംഎല്‍എമാരുമായി ഇവര്‍ ഒറ്റയ്ക്കൊറ്റയ്ക്കു കൂടിക്കാഴ്ച നടത്തി അഭിപ്രായം തേടും. തിരുവനന്തപുരത്ത് എത്തിയതിനു പിന്നാലെ ഇരുനേതാക്കളും മുതിര്‍ന്ന നേതാവ് ആന്റണിയുമായി കൂടിക്കാഴ്ച നടത്തി. മറ്റ് മുതിര്‍ന്ന നേതാക്കളുമായും ഘടകകക്ഷി നേതാക്കളുമായും ഇവര്‍ സംസാരിച്ച ശേഷമായിരിക്കു ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കുക.
ഇന്ന് ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്ച നടത്തിയ ശേഷം രമേശ് ചെന്നിത്തലയും സംസ്ഥാനത്ത് തിരിച്ചെത്തിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates