

കൊച്ചി : എയർ ഇന്ത്യ എക്സ്‌പ്രസ് എല്ലാ അന്താരാഷ്ട്ര വിമാനങ്ങളിലും 15 ശതമാനം ഇളവ് പ്രഖ്യാപിച്ചു. യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി 2024 മാർച്ച് 31 വരെയുള്ള യാത്രകൾക്കായി ഡിസംബർ മൂന്നുവരെ നടത്തുന്ന നേരിട്ടുള്ള ബുക്കിങ്ങുകൾക്കാണ് ഇളവ് ലഭിക്കുക. എയർഇന്ത്യ എക്സ്പ്രസിന്റെ മൊബൈൽ ആപ്പിലും airindiaexpress.com എന്ന വെബ്‌സൈറ്റിലും ലോഗിൻചെയ്ത് ബുക്കുചെയ്യുന്ന ഉപയോക്താക്കൾക്ക് യാത്രയിൽ കോംപ്ലിമെന്ററി ഫ്രഷ് ഫ്രൂട്ട് പ്ലാറ്ററും ലഭിക്കും.
ഇന്ത്യയിൽനിന്ന് യുഎഇയിലേക്കുമാത്രം ആഴ്ചയിൽ 195 സർവീസ് എയർഇന്ത്യ എക്സ്‌പ്രസ് നടത്തുന്നുണ്ട്. ദുബായിലേക്ക് 80 സർവീസും ഷാർജയിലേക്ക് 77 സർവീസും അബുദാബിയിലേക്ക് 31 സർവീസും ആഴ്ചയിലുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
