ഡല്‍ഹിയില്‍ നിന്ന് ചെന്നൈയിലേക്ക് ഒരു ലക്ഷത്തിലധികം, കേരളത്തിലേക്ക് അരലക്ഷം; ഇന്‍ഡിഗോ പ്രതിസന്ധി മുതലെടുത്ത് എയര്‍ ഇന്ത്യയുടെ ആകാശക്കൊള്ള

ഡല്‍ഹിയില്‍ നിന്ന് നാളെ ചെന്നയിലേക്കുള്ള വിമാനനിരക്ക് ഇന്ന് ഒരു ലക്ഷത്തിന് മുകളിലാണ്. നാളെ വീണ്ടും ടിക്കറ്റ് വില ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Air India Flight
Air India Flightഫയല്‍
Updated on
1 min read

ന്യുഡല്‍ഹി:  ഇന്‍ഡിഗോയുടെ വിമാനസര്‍വീസുകള്‍ ഏറെക്കുറേ പൂര്‍ണമായും താളംതെറ്റിയതോടെ അവസരം മുതലാക്കി മറ്റ് വിമാനക്കമ്പനികള്‍. എയര്‍ ഇന്ത്യ അടക്കമുള്ള വിമാനക്കമ്പനികള്‍ ഞായറാഴ്ച വരെയുള്ള ടിക്കറ്റുകള്‍ക്ക് നാലിരട്ടിയാണ് വര്‍ധിപ്പിച്ചത്. ഇത് യാത്രക്കാരെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. ഡല്‍ഹിയില്‍ നിന്ന് നാളെ ചെന്നയിലേക്കുള്ള വിമാനനിരക്ക് ഒരു ലക്ഷത്തിന് മുകളിലാണ്. നാളെ വീണ്ടും ടിക്കറ്റ് വില ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡല്‍ഹി, മുംബൈ, ബംഗളൂരു. ചെന്നൈ, പൂനെ, കൊച്ചി തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള വിമാനനിരക്ക് വര്‍ധിപ്പിച്ചു. നാളെ ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്കും തിരുവന്തപുരത്തേക്കുമുള്ള വിമാന ടിക്കറ്റ് നിരക്ക് അരലക്ഷത്തിന് മുകളിലാണ്. ഇന്ത്യയിലെ ആഭ്യന്തരസര്‍വീസുകളില്‍ അറുപത് ശതമാനവും ഇന്‍ഡിഗോ ആണ് നടത്തുന്നത്. ഇന്‍ഡിഗോ ജീവനക്കാര്‍ പണിമുടക്കിയതോടെയാണ് ആഭ്യന്തര സര്‍വീസുകള്‍ തടസ്സപെടുന്ന സാഹചര്യം ഉണ്ടായത്. ആ അവസരം മറ്റ് വിമാനക്കമ്പനികള്‍ മുതലെടുക്കുകയും ചെയ്യുന്നു.

Air India Flight
ഇന്‍ഡിഗോയില്‍ ഇന്നും പ്രതിസന്ധി തുടരും; ഇന്നലെ റദ്ദാക്കിയത് 550ഓളം സര്‍വീസുകള്‍

ഞായറാഴ്ച വരെയുള്ള ടിക്കറ്റ് നിരക്കാണ് വിമാനക്കമ്പനികള്‍ വന്‍ തോതില്‍ ഉയര്‍ത്തിയത്. ഡല്‍ഹിയില്‍ നിന്നും ചെന്നൈയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനങ്ങളിലെ ഇന്നത്തെ ടിക്കറ്റുകള്‍ മുഴുവനായി വിറ്റുതീര്‍ന്നു. നാളെത്തെ ടിക്കറ്റ് നിരക്ക് ഒരു ലക്ഷത്തിലധികമാണ്. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ് ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.

Air India Flight
ഇന്ത്യ- റഷ്യ ഉച്ചകോടി ഇന്ന്; മോദി- പുടിന്‍ കൂടിക്കാഴ്ച, പ്രതിരോധ-വ്യാപാര കരാറുകളില്‍ ഒപ്പുവെക്കും

ഇന്‍ഡിഗോയ്ക്ക് ഇളവ്

അതേസമയം, ഇന്‍ഡിഗോയുടെ പൈലറ്റുമാരുടെ ഡ്യൂട്ടിചട്ടത്തില്‍ വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ (ഡിജിസിഎ) ഇളവു വരുത്തി. പൈലറ്റുമാരുടെ അവധിയെ നിര്‍ബന്ധിത പ്രതിവാര വിശ്രമമായി കാണരുതെന്ന വ്യവസ്ഥ ഡിജിസിഎ നടപ്പാക്കിയിരുന്നു. ഈ വ്യവസ്ഥയാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. ഫലത്തില്‍ പൈലറ്റുമാര്‍ അവധിയെടുത്താല്‍ കമ്പനികള്‍ക്ക് ഇത് ഡിജിസിഎ നിശ്ചയിച്ചിരിക്കുന്ന നിര്‍ബന്ധിത പ്രതിവാര വിശ്രമത്തിന്റെ പരിധിയില്‍ കാണാം. നവംബര്‍ 1 മുതല്‍ നടപ്പാക്കിയ പൈലറ്റ് ഡ്യൂട്ടി ചട്ടമാണ് ഇന്‍ഡിഗോ സര്‍വീസുകള്‍ക്ക് തിരിച്ചടിയായത്. ഈ ചട്ടത്തില്‍ ഇന്‍ഡിഗോ ഇളവ് ആവശ്യപ്പെട്ടിരുന്നു.

പുതിയ ചട്ടമനുസരിച്ച് പ്രതിവാര വിശ്രമസമയം 36 മണിക്കൂറായിരുന്നത് 48 മണിക്കൂറായി വര്‍ധിപ്പിച്ചു. ഒപ്പം രാത്രി ലാന്‍ഡിങ് 6 എണ്ണമായിരുന്നത് രണ്ടായി കുറയ്ക്കുകയും ചെയ്തു. പൈലറ്റുമാരുടെ ഷെഡ്യൂളിങ്ങിനെ ഇത് കാര്യമായി ബാധിച്ചു. ഡിജിസിഎ ചട്ടത്തെ ഇന്‍ഡിഗോയടക്കമുള്ള കമ്പനികള്‍ തുടക്കം മുതലേ എതിര്‍ത്തിരുന്നു. കൂടുതല്‍ പൈലറ്റുമാരെ വേണ്ടിവരുമെന്നതായിരുന്നു എതിര്‍പ്പിന്റെ കാരണം.

Summary

Air India raised airfares, taking advantage of the IndiGo crisis

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com