മൂന്ന് പതിറ്റാണ്ട് നീണ്ട സിപിഎം ബന്ധം അവസാനിപ്പിച്ച് മുന്‍ സിപിഎം എംഎല്‍എ ഐഷാ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെ രാപ്പകല്‍ സമരപ്പന്തലിലെത്തിയ ഐഷാ പോറ്റിയെ പ്രതിപക്ഷ നേതാവ് വി ഡി സതീശന് സ്വീകരിച്ചു. സമരവേദിയില്‍ വെച്ച് ഐഷാ പോറ്റി കോണ്‍ഗ്രസിന്റെ അംഗത്വം എടുത്തു. കൊട്ടാരക്കരയില്‍ നിന്ന് മൂന്ന് തവണ എംഎല്‍എയായ നേതാവാണ് ഐഷാ പോറ്റി..ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ എസ്ഐടി കസ്റ്റഡിയില്‍ വിട്ടു കോടതി. പൊലീസ് നല്കിയ അപേക്ഷ പരിഗണിച്ചാണ് തിരുവല്ല മജിസ്ട്രേറ്റ് കോടതിയുടെ നടപടി. മൂന്നു ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. രാഹുലിനെ ഇന്ന് കോടതിയില്‍ നേരിട്ടു ഹാജരാക്കിയിരുന്നു. കസ്റ്റഡിയില്‍ ലഭിച്ചതോടെ രാഹുലുമായി ഉടന്‍ എസ്ഐടി സംഘം തെളിവെടുപ്പ് ആരംഭിക്കും. രാഹുലിന്റെ ജാമ്യാപേക്ഷ 16ന് പരിഗണിക്കും..നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, എല്‍ഡിഎഫില്‍ നിന്നും യുഡിഎഫിലേക്കുള്ള മുന്നണി മാറ്റത്തില്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ അഭിപ്രായ ഭിന്നതയെന്ന് റിപ്പോര്‍ട്ട്. കേരള കോണ്‍ഗ്രസിന്റെ എംഎല്‍എമാരില്‍ രണ്ടുപേര്‍ എല്‍ഡിഎഫിനൊപ്പവും രണ്ടുപേര്‍ മുന്നണി മാറ്റത്തിന് അനുകൂലവുമായ നിലപാടാണെന്നാണ് സൂചന. ഒരു എംഎല്‍എ വ്യക്തമായ നിലപാട് ഇതുവരെ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടില്ലെന്നുമാണ് വിവരം..തെരുവു നായ കടിയേല്‍ക്കുന്ന സംഭവങ്ങളില്‍ സംസ്ഥാനങ്ങളോട് കനത്ത നഷ്ടപരിഹാരം നല്കാന് ആവശ്യപ്പെടുമെന്ന് സുപ്രീംകോടതി. കഴിഞ്ഞ അഞ്ച് വര്‍ഷമായി തെരുവു മൃഗങ്ങളെ സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ നടപ്പാക്കാത്തതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു..മുസ്ലീംലീഗിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിതയെ നിയമസഭയിലെത്തിക്കാന്‍ ലക്ഷ്യമിട്ട് പുതിയ നീക്കവുമായി നേതൃത്വം. നിയമസഭയില്‍ ആദ്യമായി ലീഗിന്റെ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാന്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് വനിതകള്‍ക്ക് മാറ്റിവെയ്ക്കാനാണ് ലീഗ് നേതൃത്വം ആലോചിക്കുന്നത്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates