പൊതുപണിമുടക്ക്; കൊച്ചി മെട്രോ സര്‍വീസ് നടത്തും

ഫീഡര്‍ ബസുകള്‍ വിമാനത്താവളത്തിലേക്ക് മാത്രമായിരിക്കും സര്‍വീസ് നടത്തുകയെന്നും വാട്ടര്‍ മെട്രോ സര്‍വീസ് മുടങ്ങില്ലെന്നും കെഎംആര്‍എല്‍ അറിയിച്ചു
kochi metro
പൊതുപണിമുടക്ക്; കൊച്ചി മെട്രോ സര്‍വീസ് നടത്തുംഫയൽ
Updated on
1 min read

കൊച്ചി:നാളത്തെ ദേശീയ പണിമുടക്കില്‍ സര്‍വീസ് നടത്തുമെന്ന് കൊച്ചി മെട്രോ. ഫീഡര്‍ ബസുകള്‍ വിമാനത്താവളത്തിലേക്ക് മാത്രമായിരിക്കും സര്‍വീസ് നടത്തുകയെന്നും വാട്ടര്‍ മെട്രോ സര്‍വീസ് മുടങ്ങില്ലെന്നും കെഎംആര്‍എല്‍ അറിയിച്ചു. രാവിലെ 6.30 മുതല്‍ രാത്രി പത്തരവരെയാകും സര്‍വീസ് നടത്തുക.

kochi metro
ആഗോള അയ്യപ്പസംഗമം: സര്‍ക്കാര്‍ ഒരുക്കിയത് പശ്ചാത്തല സൗകര്യം മാത്രം; വരവ് ചെലവ് കണക്കുവെക്കേണ്ടത് ദേവസ്വം ബോര്‍ഡെന്ന് വിഎന്‍ വാസവന്‍

തൊഴില്‍ കോഡുകളുള്‍പ്പെടെയുള്ള മോദി സര്‍ക്കാരിന്റെ തൊഴിലാളിദ്രോഹ, കോര്‍പറേറ്റ് അനുകൂല നയങ്ങള്‍ക്കെതിരായ അഖിലേന്ത്യ പണിമുടക്ക് ബുധനാഴ്ച അര്‍ധരാത്രി മുതല്‍ ആരംഭിക്കും. സിഐടിയു, ഐന്‍ടിയുസി ഉള്‍പ്പെടെ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പണിമുടക്കില്‍ കര്‍ഷക, കര്‍ഷകത്തൊഴിലാളി, ബഹുജന സംഘടനകളും ഐക്യദാര്‍ഢ്യവുമായി അണിനിരക്കും.

kochi metro
'ഒന്നും പറയാനില്ല'; 22ാം ദിവസം ജയില്‍ നിന്ന് പുറത്തിറങ്ങി ഷിംജിത മുസ്തഫ

ബാങ്ക്, ഇന്‍ഷുറന്‍സ്, കല്‍ക്കരി, വൈദ്യുതി, പ്രതിരോധ മേഖലയിലെ ജീവനക്കാര്‍, കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവരും പണിമുടക്കിന്റെ ഭാഗമാകും. സിപിഎം, കോണ്‍ഗ്രസ്, സിപിഐ അടക്കമുള്ള പാര്‍ട്ടികള്‍ പിന്തുണയ്ക്കുന്നതോടെ കേരളത്തെ പണിമുടക്ക് സാരമായി ബാധിക്കും.

Summary

All India Strike: Kochi Metro to continue services

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com