മന്ത്രി സജി ചെറിയാനെതിരെയുള്ള ആരോപണം; ബിനു ചുള്ളിയിലിനെതിരെ കേസ്
ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിലിനെതിരെ കേസെടുത്ത് ചെങ്ങന്നൂര്‍ പൊലീസ്. മന്ത്രി സജി ചെറിയാന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. മന്ത്രിക്കെതിരെ ആലപ്പുഴയില്‍ ബിനു നടത്തിയ പ്രസംഗത്തെ തുടര്‍ന്നായിരുന്നു പരാതി. ലഹരിക്കടത്ത് കേസിലെ ആരോപണ വിധേയന്റെ കാര്‍ സജി ചെറിയാന്‍ തെരഞ്ഞെടുപ്പ് കാലത്ത് ഉപയോഗിച്ചു എന്നായിരുന്നു ബിനു ചുള്ളിയിലിന്റെ പ്രസംഗത്തിലെ ആരോപണം.
ലഹരിക്കടത്ത് കേസിലെ പ്രതിയെ സജി ചെറിയാന്‍ സംരക്ഷിക്കുന്നുവെന്നും ബിനു ചുള്ളിയില്‍ ആരോപിച്ചിരുന്നു. കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസില്‍ സിപിഎം പുറത്താക്കിയ ഷാനവാസിനെ മന്ത്രി സംരക്ഷിക്കുകയാണെന്നും മന്ത്രിക്കും ലഹരിക്കടത്ത് കേസില്‍ പങ്കുണ്ടെന്നും ബിനു പറഞ്ഞു.
കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസിന്റെ പരിപാടിക്കിടെയാണ് ഗുരുതരമായ ആരോപണം ഉന്നയിച്ചത്. സിപിഎം പുറത്താക്കിയിട്ടും ഷാനവാസിനെ തദ്ദേശ തെരഞ്ഞടുപ്പില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ അനുവദിച്ചെന്നും അതിന് പിന്തുണ നല്‍കിയത് സജി ചെറിയാനാണെന്നുമാണ് ബിനു ആരോപിച്ചത്.
Allegations against Minister Saji Cherian; Case filed against Binu Chulliyil
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

