'മകന്റെ മരണത്തില്‍ ചികിത്സാ പിഴവും കാരണമായി, സമഗ്ര അന്വേഷണം വേണം'

Anjarakkandy Dental College student Nithin Raj death family meets Kannur city police commissioner
എല്‍ വൈ രാജന്‍
Updated on
1 min read

കണ്ണൂര്‍:അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ഒന്നാം വര്‍ഷ ബിഡി എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ വീണ്ടും സംശയം പ്രകടിപ്പിച്ച് കുടുംബം. നിതിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.

കെട്ടിടത്തില്‍ നിന്ന് വീണപ്പോള്‍ മരണം സംഭവിച്ചില്ലെന്നും അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെ ചികിത്സാപിഴവ് അന്വേഷിക്കണമെന്നും പിതാവ് എല്‍ വൈ രാജന്‍ ആവശ്യപ്പെട്ടു.നിതിന്‍ രാജിന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം നടത്തി പ്രതികളായ അധ്യാപകരെ അറസ്റ്റുചെയ്യണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

നിതിന്റെ അച്ഛന്‍ രാജനും സഹോദരിയും സഹോദരി ഭര്‍ത്താവുമാണ് ഇന്ന് ഉച്ചയോടെ കണ്ണൂര്‍ സിറ്റി പൊലിസ് കമ്മീഷണറുടെ കാര്യാലയത്തിലെത്തിയത്. 'മകന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാകേസിലെ പ്രതികളായ ഡോ. റാമിനെയും ഡോ. സംഗീതയെയും ഇനിയും പിടികൂടാനായിട്ടില്ല. കേസില്‍ പ്രിന്‍സിപ്പലിനെയും പ്രതി ചേര്‍ക്കണം. ലോണ്‍ ആപ്പുകാര്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ അധ്യാപകര്‍ നിതിനെ കൂട്ടം ചേര്‍ന്ന് വിചാരണ ചെയ്തു. അധ്യാപകര്‍ക്ക് 2000 രൂപ വീതം നല്‍കി പ്രശ്നം പരിഹരിക്കാമിയിരുന്നല്ലോ. ഞാന്‍ തിരികെ നല്‍കുമായിരുന്നല്ലോയെന്നും'; പിതാവ് രാജന്‍ പറഞ്ഞു.

'ഈ കാര്യത്തില്‍ കോളജ് മാനേജ്‌മെന്റിനും പങ്കുണ്ട് ഇങ്ങനെയൊരു പ്രശ്‌നം വന്നപ്പോള്‍ അതു പരിഹരിക്കുന്നതിനുപകരം കുട്ടിയെ മരണത്തിലേക്ക് തള്ളിവിടുകയാണ് അവര്‍ ചെയ്തതെന്നും 'അദ്ദേഹം പറഞ്ഞു.

Anjarakkandy Dental College student Nithin Raj death family meets Kannur city police commissioner
ഗുരുവായൂരില്‍ ഏപ്രില്‍ മാസത്തെ ഭണ്ഡാരവരവ് 5.17 കോടി; സ്വര്‍ണം 1.32 കിലോ

ലോണ്‍ ആപ്പുകാര്‍ മകനെ ഭീഷണിപ്പെടുത്തിയെന്ന കാര്യം ശരിയാണ് അവരുടെ രീതി ഇങ്ങനെയാണെന്ന് എല്ലാവര്‍ക്കും അറിയാം. ഇത്തരം കുരുക്കില്‍പ്പെട്ട വിദ്യാര്‍ത്ഥിയെ സംരക്ഷിക്കുന്നതിന് പകരം അവനെ മരണത്തിന് മുന്‍പില്‍ വലിചെറിഞ്ഞു കൊടുക്കുകയാണ് ചെയ്തതെന്നു പിതാവ് രാജന്‍ പറഞ്ഞു.

നേരത്തെ, നിതിന്‍ രാജിന്റെ മരണത്തില്‍ ആരോപണ വിധേയനായ അധ്യാപകന്‍ ഡോ. എം കെ റാമിനെ കോളേജില്‍ നിന്ന് പുറത്താക്കിയിരുന്നു. നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യ പ്രേരണക്കുറ്റം അടക്കം ജാമ്യമില്ലാ വകുപ്പുകളാണ് അധ്യാപകരായ ഡോ. എം കെ റാം, ഡോ. സംഗീത നമ്പ്യാര്‍ എന്നിവര്‍ക്കെതിരെ ചുമത്തിയത്. ഇരുവരും തലശേരി സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.

Summary

Anjarakkandy Dental College student Nithin Raj death family meets Kannur city police commissioner

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com