തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളില്‍ മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന സമ്മാന പദ്ധതി സന്ദേശങ്ങള്‍ വ്യാജമാണെന്നും ഇതില്‍ വീഴരുതെന്നും മുന്നറിയിപ്പ്. 'മില്‍മയുടെ വാര്‍ഷികാഘോഷ സമ്മാനം' എന്ന പേരില്‍ ലിങ്കുകള്‍ സഹിതമാണ് വാട്‌സ്ആപ്പ് വഴി വ്യാജ സന്ദേശം പ്രചരിക്കുന്നത്. ഇത്തരം വ്യാജ സന്ദേശങ്ങളില്‍ വീണ് കബളിക്കപ്പെടാതിരിക്കാന്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മില്‍മ മുന്നറിയിപ്പ് നല്‍കി. വിവിധ വാട്‌സ്ആപ്പ് ഗ്രൂപ്പുകളും വ്യക്തികളും വഴിയാണ് ഈ തട്ടിപ്പ് ലിങ്ക് വ്യാപകമായി പ്രചരിക്കുന്നത്.
വാട്‌സ്ആപ്പില്‍ വന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വ്യക്തിഗത വിവരങ്ങള്‍ നല്‍കിയ ചിലര്‍ക്ക് ബാങ്ക് അക്കൗണ്ടിലെ പണം നഷ്ടപ്പെട്ടിട്ടുണ്ട്. പണം നഷ്ടപ്പെട്ടതായി മില്‍മയ്ക്ക് പരാതി ലഭിച്ചതോടെയാണ് അധികൃതര്‍ ഔദ്യോഗിക മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മില്‍മയുടെ ഔദ്യോഗിക സാമൂഹിക മാധ്യമ പേജിലൂടെ ലിങ്ക് വ്യാജമാണെന്നും ആരും ഇത് ഫോര്‍വേഡ് ചെയ്യരുതെന്നും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
46 വര്‍ഷത്തെ പാരമ്പര്യമുള്ള മില്‍മയുടെ വിശ്വാസ്യതയ്ക്ക് കളങ്കമുണ്ടാക്കുന്ന രീതിയിലാണ് തട്ടിപ്പുകാര്‍ തെറ്റിദ്ധാരണ പരത്തുന്നതെന്ന് മില്‍മ പറഞ്ഞു. വ്യാജ സന്ദേശങ്ങളും ലിങ്കുകളും സാമൂഹിക മാധ്യമങ്ങളില്‍ നിന്നും നീക്കം ചെയ്യാന്‍ നിയമനടപടി സ്വീകരിക്കുമെന്നും മില്‍മ അറിയിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക പരാതി മില്‍മ അധികൃതര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates