ദേശീയ പാതയില്‍ വീണ്ടും തകര്‍ച്ച, കോട്ടക്കുന്നില്‍ സംരക്ഷണ ഭിത്തി തെന്നിമാറി
കണ്ണൂര്‍: സംസ്ഥാനത്ത് നിര്‍മാണം പുരോഗമിക്കുന്ന ദേശീയ പാതയില്‍ വീണ്ടും തകര്‍ച്ച. കണ്ണൂര്‍ പുഴാതി കോട്ടക്കുന്നില്‍ ദേശീയപാതയുടെ സംരക്ഷണ ഭിത്തി തകര്‍ന്നു. വശങ്ങള്‍ കെട്ടി ഉയര്‍ത്തിയ ഭാഗത്ത് റോഡില്‍ മണ്ണിട്ട് നികത്തുന്നതിനിടെയാണ് തകര്‍ച്ചയുണ്ടായത്.
32 അടിയോളം ഉയരമുള്ള സംരക്ഷണ ഭിത്തി തെന്നിമാറിയ നിലയിലാണ്. ഭിത്തിയുടെ അടിഭാഗം രണ്ടടിയോളം തെന്നിമാറിയ നിലയിലാണുള്ളത്. സംഭവത്തെ തുടര്‍ന്ന് കോട്ടക്കുന്ന് കെ.വി സുമേഷ് എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു. നിര്‍മാണ കമ്പനിയായ വിശ്വസമുദ്രയുടെ പ്രൊജക്റ്റ് മാനേജര്‍ ചക്രപാണിയുമായും സേഫ്റ്റി ഓഫീസര്‍മാരുമായും എം.എല്‍.എ സംസാരിച്ചു. പ്രദേശവാസികളുടെ ആശങ്ക അവരെ അറിയിച്ചു.
collapse reported on the national highway 66 under construction Puzhathi, Kannur. The protective wall collapsed at Kottakunnu, Puzhathi, Kannur.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

