ആല്‍ജോയുടെ വീട്ടില്‍ വീണ്ടും പാമ്പിന്‍ കുഞ്ഞ്; കണ്ടെത്തിയത് ശംഖുവരയന്‍

തൃശൂര്‍ കോടാലിയില്‍ പാമ്പ് കടിയേറ്റ് മരിച്ച എട്ടു വയസുകാരന്‍ ആല്‍ജോയുടെ വീട്ടില്‍ വീണ്ടും പാമ്പിനെ കണ്ടെത്തിയതില്‍ ആശങ്ക
Another snake found in Aljo's house
ആൽജോയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ പാമ്പ്
Updated on
1 min read

തൃശൂര്‍: തൃശൂര്‍ കോടാലിയില്‍ പാമ്പ് കടിയേറ്റ് മരിച്ച എട്ടു വയസുകാരന്‍ ആല്‍ജോയുടെ വീട്ടില്‍ വീണ്ടും പാമ്പിനെ കണ്ടെത്തിയതില്‍ ആശങ്ക. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ആല്‍ജോയുടെ മൃതദേഹം വീട്ടില്‍ കൊണ്ടുവന്ന സമയത്താണ് ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പിന്‍ കുഞ്ഞിനെ വീട്ടില്‍ കണ്ടത്. കഴിഞ്ഞ ദിവസം കുട്ടിയെ കടിച്ച പാമ്പിന്റെ അതേ വലിപ്പത്തിലുള്ള പാമ്പിനെയാണ് ഇന്ന് കണ്ടെത്തിയത്.

ഇതോടെ പ്രദേശത്ത് ശംഖുവരയന്‍ പാമ്പിന്റെ കുഞ്ഞുങ്ങള്‍ നിരവധി ഉണ്ടോ എന്ന പരിഭ്രാന്തി ഉയര്‍ന്നിട്ടുണ്ട്. പാമ്പിന്‍ കുഞ്ഞുങ്ങള്‍ എവിടെ നിന്നാണ് വരുന്നത് എന്ന് കണ്ടെത്താന്‍ അധികൃതരും നാട്ടുകാരും ചേര്‍ന്ന് പരിശോധന നടത്താനുള്ള ശ്രമത്തിലാണ്. അതിനിടെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ശംഖുവരയന്‍ പാമ്പിന്റെ കടിയേറ്റാണ് കുട്ടി മരിച്ചതെന്ന് സ്ഥിരീകരിച്ചു. ശരീരത്തില്‍ നിന്ന് പാമ്പിന്‍ വിഷം കണ്ടെത്തിയതായും പോസ്റ്റ്‌മോര്‍ട്ടത്തില്‍ പറയുന്നു.

Another snake found in Aljo's house
ഥാര്‍, തോക്ക്, നോട്ട് കെട്ടുകള്‍: അമരാവതി ലൈംഗിക പീഡനക്കേസിലെ പ്രതിയുടെ ആഡംബര ജീവിതം അന്വേഷണ നിഴലില്‍

ആല്‍ജോയുടെ ജ്യേഷ്ഠ സഹോദരന്‍ അനോജിനും പാമ്പിന്റെ കടിയേറ്റിരുന്നു. അനോജ് ഗുരുതരാവസ്ഥയില്‍ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടികള്‍ കിടന്ന മുറിയിലെ തലയണയ്ക്കടിയില്‍ കിടന്നിരുന്ന പാമ്പാണ് കുട്ടികളെ കടിച്ചത്.

Another snake found in Aljo's house
ലോണ്‍ ആപ്പ് ഭീഷണിക്ക് പിന്നാലെ തിരോധാനം: കോഴിക്കോട് സ്വദേശി വിഷ്ണുവിനെ കണ്ടെത്തി
Summary

Another snake found in Aljo's house

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com