പാര്‍ട്ടിക്ക് മാപ്പെഴുതി നല്‍കി; ലാലി ജെയിംസിനെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കും

തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസിന്റെ നീക്കം
Lali James
Lali James
Updated on
1 min read

തൃശൂര്‍: കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചതിനെത്തുടര്‍ന്ന് സസ്‌പെന്‍ഷനിലായ തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ലാലി ജെയിംസ് കെപിസിസിക്ക് മാപ്പ് എഴുതി നല്‍കി. കെപിസിസി നേതൃത്വം ഇത് പരിഗണിച്ച ശേഷം നടപടി സ്വീകരിക്കും. സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ലാലി ജെയിംസിനെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കുമെന്നാണ് സൂചന.

Lali James
16 ലക്ഷം രൂപയുടെ സ്വര്‍ണം വിവാഹമോചിതയായ യുവതി നല്‍കണം; കോടതി ഉത്തരവ്

തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസിന്റെ നീക്കം. ശക്തമായ ത്രികോണ മത്സരം നടക്കുന്ന തൃശൂരില്‍ തിരിച്ചടി ഉണ്ടാകുന്ന എല്ലാ സാധ്യതകളും ഇല്ലാതാക്കുന്നതിന്റെ ഭാഗമായിട്ടാണ് ലാലി ജെയിംസിനെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാന്‍ നീക്കം നടക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജന്‍ പല്ലന്റെ പ്രചാരണത്തില്‍ സജീവമാകാന്‍ പാര്‍ട്ടി ലാലി ജെയിംസിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

Lali James
കൊച്ചിയിൽ വൻ ലഹരിവേട്ട; ഡോക്ടറും അഭിഭാഷകനും അടക്കം 8 പേർ പിടിയിൽ

താന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന കൗണ്‍സിലര്‍മാരെ തഴഞ്ഞ്, ആദ്യ തവണ ജയിച്ച ഡോ. നിജി ജസ്റ്റിനെ മേയര്‍ ആക്കിയതോടെയാണ് ലാലി ജെയിംസ് കോണ്‍ഗ്രസിനേട് ഇടഞ്ഞത്. തൃശൂരില്‍ മേയറെ നിശ്ചയിച്ചത് പണമിടപാടിന്റെ ഭാഗമായാണെന്നും കെ.സി വേണുഗോപാലിനും ഇതില്‍ പങ്കുണ്ടെന്നും ലാലി ജെയിംസ് ആരോപിച്ചിരുന്നു. തുടര്‍ന്ന് ലാലി ജെയിംസിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

Summary

Thrissur Corporation Councilor Lali James, who was suspended after making serious allegations against the Congress, has written an apology to the KPCC.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com