ഓണാവധിക്ക് 'റെന്റ് എ കാര്‍' എടുക്കാന്‍ പോകുകയാണോ?, ശ്രദ്ധിച്ചില്ലെങ്കില്‍ കെണിയില്‍ വീഴാം; മുന്നറിയിപ്പ്

ഓണാവധി അടക്കം നിരവധി അവധി ദിവസങ്ങളാണ് വരാനിരിക്കുന്നത്
rent a car facility
rent a car facilityai image
Edited By:
Updated on
1 min read

ഓണാവധി അടക്കം നിരവധി അവധി ദിവസങ്ങളാണ് വരാനിരിക്കുന്നത്. അടുപ്പിച്ച് അവധി ദിവസങ്ങള്‍ കിട്ടുമ്പോള്‍ വിനോദയാത്ര പോകുന്നത് പതിവാണ്. ഇത്തരത്തില്‍ വിനോദയാത്ര പോകുന്നവരില്‍ ചിലരെങ്കിലും റെന്റ് എ കാര്‍ ഓപ്ഷന്‍ തെരഞ്ഞെടുക്കാറുണ്ട്. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നിയമപ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കി.

വ്യക്തിഗത ആവശ്യങ്ങള്‍ക്കോ യാത്രകള്‍ക്കോ വേണ്ടി സ്വകാര്യ വാഹനങ്ങള്‍ (White Board) അനധികൃതമായി വാടകയ്ക്ക് നല്‍കുന്നതും എടുക്കുന്നതും മോട്ടോര്‍ വാഹന നിയമപ്രകാരം ഗുരുതരമായ കുറ്റകൃത്യമാണ്. റെന്റ് എ ക്യാബ്' (Rent a Cab) ലൈസന്‍സുള്ള കറുത്ത ബോര്‍ഡില്‍ മഞ്ഞ അക്ഷരങ്ങളുള്ള (Black Board with Yellow Letters) ഔദ്യോഗിക വാഹനങ്ങള്‍ മാത്രമേ വാടകയ്ക്ക് ഉപയോഗിക്കാന്‍ അനുവാദമുള്ളൂവെന്നും മോട്ടോര്‍ വാഹന വകുപ്പിന്റെ കുറിപ്പില്‍ പറയുന്നു.

കുറിപ്പ്:

വാടകയ്ക്കെടുക്കുന്ന വാഹനങ്ങള്‍ നിയമപരമാണെന്ന് ഉറപ്പാക്കുക: വ്യാജ 'റെന്റ് എ കാര്‍' കെണിയില്‍ വീഴരുത്!

വ്യക്തിഗത ആവശ്യങ്ങള്‍ക്കോ യാത്രകള്‍ക്കോ വേണ്ടി സ്വകാര്യ വാഹനങ്ങള്‍ (White Board) അനധികൃതമായി വാടകയ്ക്ക് നല്‍കുന്നതും എടുക്കുന്നതും മോട്ടോര്‍ വാഹന നിയമപ്രകാരം ഗുരുതരമായ കുറ്റകൃത്യമാണ്. 'റെന്റ് എ ക്യാബ്' (Rent a Cab) ലൈസന്‍സുള്ള കറുത്ത ബോര്‍ഡില്‍ മഞ്ഞ അക്ഷരങ്ങളുള്ള (Black Board with Yellow Letters) ഔദ്യോഗിക വാഹനങ്ങള്‍ മാത്രമേ വാടകയ്ക്ക് ഉപയോഗിക്കാന്‍ അനുവാദമുള്ളൂ.

നിയമവിരുദ്ധമായി വാഹനം വാടകയ്ക്കെടുക്കുന്നവര്‍ നേരിടേണ്ടി വരുന്ന പ്രധാന അപകടങ്ങള്‍ താഴെ പറയുന്നവയാണ്:

അനധികൃതവും അനഭിലഷണീയവുമായ പ്രവര്‍ത്തനങ്ങള്‍: സ്വകാര്യ വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നത് പലപ്പോഴും ലഹരിക്കടത്ത്, ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ നിയമവിരുദ്ധ കാര്യങ്ങള്‍ക്ക് ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യത കൂടുതലാണ്.

ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ല: സ്വകാര്യ വാഹനങ്ങള്‍ വാടകയ്ക്ക് ഓടിച്ച് അപകടത്തില്‍പ്പെട്ടാല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ പൂര്‍ണ്ണമായും ക്ലെയിം നിരസിക്കും. ഉണ്ടാകുന്ന എല്ലാ സാമ്പത്തിക ബാധ്യതകളും വാഹനം ഓടിച്ചയാള്‍ തന്നെ വഹിക്കേണ്ടി വരും.

നിയമപരമായ സംരക്ഷണം ഉണ്ടാകില്ല: അപകടമോ മറ്റ് നിയമപ്രശ്‌നങ്ങളോ ഉണ്ടായാല്‍ വാഹനം ഓടിച്ചയാള്‍ക്കോ ഉടമയ്‌ക്കോ യാതൊരുവിധ നിയമപരമായ പരിരക്ഷയും ലഭിക്കില്ല.

ഏതുനിമിഷവും പിടിയിലാകാം: മോട്ടോര്‍ വാഹന വകുപ്പിന്റെയും പൊലീസിന്റെയും പരിശോധനകളില്‍ ഇത്തരം അനധികൃത വാഹനങ്ങള്‍ ഏതുസമയത്തും പിടിച്ചെടുക്കപ്പെടാം.

ഡ്രൈവര്‍ കേസില്‍ പ്രതിയാകും: അനധികൃത വാഹനം ഓടിക്കുന്ന ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹന നിയമപ്രകാരം കേസെടുക്കുകയും ഗുരുതരമായ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

കനത്ത പിഴയും തടവും: ഇത്തരം നിയമലംഘനങ്ങള്‍ക്ക് വലിയ തുക പിഴയായും വാഹനം കണ്ടുകെട്ടുന്നതടക്കമുള്ള കര്‍ശന നടപടികള്‍ക്കും വിധേയമാകേണ്ടി വരും.

ഓര്‍ക്കുക: ലൈസന്‍സുള്ള ഔദ്യോഗിക റെന്റ് എ ക്യാബ് സേവനങ്ങള്‍ മാത്രം ഉപയോഗിക്കുക. നിങ്ങളുടെ യാത്ര സുരക്ഷിതവും നിയമപരവുമാക്കുക.

rent a car facility
ഓണാഘോഷത്തിനിടെ പരീക്ഷ വേണ്ട; എട്ടാം ക്ലാസുകാരുടെ 21ലെ പരീക്ഷ മാറ്റിവെച്ചു
rent a car facility
മലപ്പുറത്ത് എലിപ്പനി ആശങ്ക; സ്ഥിരീകരിച്ച കേസുകള്‍ 116, ഈമാസം രണ്ടുമരണം
Summary

Are you going to take rent a car for your travels? Things to note

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com