എസ്എഫ്‌ഐക്കാരെ വീണ്ടും തെരുവില്‍ നേരിട്ട് ഗവര്‍ണര്‍; പ്രധാനമന്ത്രിയെ വിളിക്കണമെന്നാവശ്യം; റോഡില്‍ കുത്തിയിരിപ്പ്

പ്രധാനമന്ത്രിയുടെ ഓഫീസിലേക്കും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഓഫീസിലേക്കും ഫോണ്‍ ചെയ്യാനും സംസ്ഥാന പോലീസ് മേധാവിയെ വിളിച്ചുവരുത്തണമെന്നും ഗവര്‍ണര്‍.
എസ്എഫ്‌ഐ പ്രതിഷേധത്തിന് പിന്നാലെ റോഡിയില്‍ കുത്തിയിരിക്കുന്ന ഗവര്‍ണര്‍
എസ്എഫ്‌ഐ പ്രതിഷേധത്തിന് പിന്നാലെ റോഡിയില്‍ കുത്തിയിരിക്കുന്ന ഗവര്‍ണര്‍ ടെലിവിഷന്‍ ചിത്രം
Updated on: 
1 min read

കൊല്ലം: നിലമേലില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിനു പിന്നാലെ കാറില്‍നിന്നു പുറത്തിറങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ക്ഷുഭിതനായ ഗവര്‍ണര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ നടന്നെത്തുകയും ചെയ്തതിന് പിന്നാലെ പൊലീസിനെ രൂക്ഷമായി ശകാരിക്കുകയും ചെയ്തു.

വാഹനത്തില്‍ തിരിച്ചുകയറാന്‍ കൂട്ടാക്കാതെ ഗവര്‍ണര്‍ ഏറെനേരമായി റോഡിനു സമീപത്തിരിന്ന് പ്രതിഷേധിക്കുകയാണ്. കരിങ്കൊടി കാണിക്കുന്നു എന്നറിഞ്ഞിട്ടും എന്തുകൊണ്ട് ഇവരെ കരുതല്‍ കസ്റ്റഡിയില്‍ എടുത്തില്ലെന്നും ഗവര്‍ണര്‍ പൊലീസിനോട് ചോദിച്ചു.അവര്‍ക്കെതിരെ കേസ് എടുക്കാതെ വാഹനത്തില്‍ കയറില്ലെന്ന നിലപാടിലാണ് ഗവര്‍ണര്‍.

പ്രധാനമന്ത്രിയുടെ ഓഫീസിലേക്കും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഓഫീസിലേക്കും ഫോണ്‍ ചെയ്യാനും സംസ്ഥാന പോലീസ് മേധാവിയെ വിളിച്ചുവരുത്തണമെന്നും ഗവര്‍ണര്‍ പേഴ്സണല്‍ സ്റ്റാഫിനോട്ആവശ്യപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

pambadi accident
Prime Minister's picture placed on the ground and trampled upon; police case registered against ten students.
Makkekadavu Nerekadavu Bridge Inauguration Controversy
r sreelekha
X

FOLLOW US

ON GOOGLE DISCOVER