കലാസൃഷ്ടിയിൽ തെറി വാക്കുകളുണ്ടെന്ന് ആരോപണം; കീറി വലിച്ചെറിഞ്ഞ് രണ്ടംഗ സംഘം, സംഭവം എറണാകുളം ദർബാർ ഹാളിൽ

ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തില്‍ നടക്കുന്ന 'അന്യവല്‍കൃത ഭൂമിശാസ്ത്രങ്ങള്‍' (എസ്‌ട്രേഞ്ച്ഡ് ജ്യോഗ്രഫീസ്) പ്രദര്‍ശനത്തിന്റെ പേരില്‍ കേരള ലളിതകലാ അക്കാദമിക്കെതിരെ വിമര്‍ശനം ചൂടുപിടിക്കുന്നതിനിടെയാണ് 'ഗോ ഈറ്റ് യുവര്‍ ഡാഡ്' എന്ന ലിനോകട്ട് സൃഷ്ടി ആണ്കീറി എറിഞ്ഞത്.
 Artwork at Ernakulam Durbar Hall Art Gallery torn and destroyed
Artwork at Ernakulam Durbar Hall Art Gallery torn and destroyedvedio screen shot
Updated on
1 min read

കൊച്ചി: എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയിലെ കലാസൃഷ്ടി കീറി നശിപ്പിച്ചു. നോര്‍വീജിയന്‍ കലാകാരി ഹനാന്‍ ബെനാമിറിന്റെ കലാസൃഷ്ടികളാണ് രാത്രി ഏഴുമണിയോടെ രണ്ടംഗ സംഘം കീറി എറിഞ്ഞത്. കലാസൃഷ്ടിയില്‍ തെറി വാക്കുകളുണ്ടെന്ന് ആരോപിച്ചായിരുന്നു അതിക്രമം. മലയാളി കലാകാരനായ ഹോചിമിനാണ് മറ്റൊരാള്‍ക്കൊപ്പം എത്തി ചിത്രങ്ങള്‍ നശിപ്പിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ എം എല്‍ ജോണി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു.

 Artwork at Ernakulam Durbar Hall Art Gallery torn and destroyed
8 പേര്‍ക്ക് പുതുജീവന്‍ നല്‍കി അനീഷ്; അവയവം മാറ്റിവയ്ക്കലില്‍ ചരിത്രമെഴുതാൻ കോട്ടയം മെഡിക്കല്‍ കോളജ്

ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തില്‍ നടക്കുന്ന 'അന്യവല്‍കൃത ഭൂമിശാസ്ത്രങ്ങള്‍' (എസ്‌ട്രേഞ്ച്ഡ് ജ്യോഗ്രഫീസ്) പ്രദര്‍ശനത്തിന്റെ പേരില്‍ കേരള ലളിതകലാ അക്കാദമിക്കെതിരെ വിമര്‍ശനം ചൂടുപിടിക്കുന്നതിനിടെയാണ് 'ഗോ ഈറ്റ് യുവര്‍ ഡാഡ്' എന്ന ലിനോകട്ട് സൃഷ്ടി ആണ്കീറി എറിഞ്ഞത്. നോര്‍വേയിലെ തീവ്രവലതുപക്ഷ വിഭാഗത്തില്‍ നിന്നു നേരിട്ട വിദ്വേഷപരമായ പ്രസ്താവനകള്‍ ചേര്‍ത്ത് 2021ല്‍ സില്‍ക്കില്‍ ചെയ്ത് 'ദ് നോര്‍വീജിയന്‍ ആര്‍ട്ടിസ്റ്റിക് കാനന്‍' ആണ് ഹനാന്റെ പ്രദര്‍ശനത്തില്‍ പ്രധാനം.

 Artwork at Ernakulam Durbar Hall Art Gallery torn and destroyed
ശ്രീകോവിലിന് മുന്നില്‍ രാഷ്ട്രപതി തൊഴുതു നില്‍ക്കുന്ന ചിത്രം; വിമര്‍ശനത്തിന് പിന്നാലെ എക്‌സില്‍ നിന്നും പിന്‍വലിച്ചു

എന്നാല്‍ ഇക്കാര്യത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു ലളിതകലാ അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്തിന്റെ പ്രതികരണം. 'കലാസൃഷ്ടിയില്‍ ഇത്തരം ഉള്ളടക്കമുണ്ടെങ്കില്‍ അതു സംബന്ധിച്ച സൂചന നല്‍കണമെന്നാണ് രീതി. ദര്‍ബാര്‍ ഹാളില്‍ ഇതിന്റെ അറിയിപ്പുവച്ചിട്ടുണ്ട്. ഒരു രാജ്യാന്തര കലാകാരന്റെ സൃഷ്ടി സെന്‍സര്‍ ചെയ്യുകയെന്നത് അക്കാദമിയുടെ അധികാരത്തിനു കീഴിലുള്ള കാര്യവുമല്ല' മുരളി ചീരോത്ത് വ്യക്തമാക്കിയിരുന്നു.

Summary

Artwork at Ernakulam Durbar Hall Art Gallery torn and destroyed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com