ശുഭാംശുവിന് അശോകചക്ര; പ്രശാന്ത് ബാലകൃഷ്ണന് കീര്‍ത്തിചക്ര

പായ് വഞ്ചിയില്‍ സാഹസികമായി ലോകം ചുറ്റിയ കോഴിക്കോട് സ്വദേശിനി ലെഫ്റ്റനന്റ് കമാന്‍ഡര്‍ കെ ദില്‍നയ്ക്ക് ശൗര്യചക്ര
Prasanth Nair, Shubhanshu Shukla
പ്രശാന്ത് ബാലകൃഷ്ണനും ശുഭാംശു ശുക്ലയും,ലെനയുംInstagram
Updated on
1 min read

ന്യൂഡല്‍ഹി: 77-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു സായുധ സേനാംഗങ്ങള്‍ക്ക് വീര സൈനിക ബഹുമതികള്‍ പ്രഖ്യാപിച്ചു. രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരനായ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയ്ക്ക് അശോകചക്ര നല്‍കി ആദരിച്ചു. മലയാളിയായ ഗഗന്‍യാന്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണനടക്കം മൂന്ന് പേര്‍ക്ക് കീര്‍ത്തിചക്രയും ലഭിച്ചു.

Prasanth Nair, Shubhanshu Shukla
'ബെഡ്ഡിന് മുകളില്‍ കയറിനിന്ന് ഒരു കസവുമുണ്ട് ഫാനില്‍ കെട്ടാന്‍ ശ്രമിക്കുന്നു'; സിനിമയെ വെല്ലുന്ന കഥ, യുവാവിനെ രക്ഷിച്ച അനുഭവം പങ്കിട്ട് കേരള പൊലീസ്

2025 ജൂണ്‍ 25 ന് സ്പേസ് എക്സിന്റെ ഡ്രാഗണ്‍ ബഹിരാകാശ പേടകം 'ഗ്രേസ്' വഴിയാണ് ശുഭാംശു ശുക്ല ബഹിരാകാശത്തെത്തിയത്. 18 ദിവസമാണ് അദ്ദേഹം ബഹിരാകാശ നിലയത്തില്‍ തങ്ങിയത്. ഇന്ത്യയുടെ അഭിമാന പദ്ധതിയായ ഗഗന്‍യാന്‍ ദൗത്യത്തിന്റെ തലവനാണ് പ്രശാന്ത് ബാലകൃഷ്ണന്‍. മേജര്‍ അര്‍ഷദീപ് സിങ്, നായിബ് സുബേദാര്‍ ദോലേശ്വര്‍ സുബ്ബ എന്നീ സൈനികര്‍ക്കും കീര്‍ത്തിചക്ര ലഭിച്ചു.

Prasanth Nair, Shubhanshu Shukla
മഹാമാഘ ഉത്സവത്തിന് പ്രത്യേക ട്രെയിനുകള്‍; 3 എണ്ണത്തിന് കുറ്റിപ്പുറം സ്റ്റേഷനില്‍ സ്റ്റോപ്പ്

പായ് വഞ്ചിയില്‍ സാഹസികമായി ലോകം ചുറ്റിയ കോഴിക്കോട് സ്വദേശിനി ലെഫ്റ്റനന്റ് കമാന്‍ഡര്‍ കെ ദില്‍നയ്ക്ക് ശൗര്യചക്രയും ലഭിച്ചു. ലോകസഞ്ചാരത്തില്‍ ദില്‍നയ്ക്കൊപ്പമുണ്ടായിരുന്ന പുതുച്ചേരി സ്വദേശിനി ലെഫ്നന്റ് കമാന്‍ഡര്‍ എ. രൂപയ്ക്കും ശൗര്യചക്രയുണ്ട്. സായുധ സേനയിലെ 13 പേര്‍ക്കാണ് ശൗര്യ ചക്ര. വീരമൃത്യു വരിച്ച ആറുപേരുള്‍പ്പടെ 70 പേര്‍ക്കാണ് വീര സൈനിക പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി പ്രഖ്യാപിച്ചിരിക്കുന്നത്.

Summary

Ashoka Chakra for Subhanshu; Kirti Chakra for Prashanth Balakrishnan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com