ലൈംഗികാതിക്രമക്കേസ്, പി ടി കുഞ്ഞുമുഹമ്മദിന് മുന്‍കൂര്‍ ജാമ്യം

അറസ്റ്റ് ചെയ്യേണ്ട നിലയുണ്ടായാല്‍ ജാമ്യത്തില്‍ വിട്ടയക്കണം
P T Kunju Muhammed
PT Kunju MuhammedFile
Updated on
1 min read

തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ ചലച്ചിത്ര സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദിന് മുന്‍കൂര്‍ ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം എന്നും കോടതി നിര്‍ദേശിച്ചു. കേസില്‍ അറസ്റ്റ് ചെയ്യേണ്ട നിലയുണ്ടായാല്‍ ജാമ്യത്തില്‍ വിട്ടയക്കണം എന്നും അഡീഷനല്‍ സെഷന്‍സ് കോടതി അറിയിച്ചു.

P T Kunju Muhammed
ആറ് വയസുകാരനെ അമ്മ കഴുത്തുഞെരിച്ച് കൊന്നു; വിവരം പൊലീസില്‍ വിളിച്ചറിയിച്ചു

കേസ് കെട്ടിച്ചമച്ചതാണെന്നും ഗൂഢാലോചനയുടെ ഭാഗമായാണു പരാതി നല്‍കിയതെന്നുമാണു പ്രതിഭാഗത്തിന്റെ വാദം. പരാതി നല്‍കിയതിലെ കാലതാമസവും ചോദ്യം ചെയ്തു. സംഭവം നടന്ന് 21 ദിവസം കഴിഞ്ഞാണു പരാതി നല്‍കിയത്. വിദ്യാസമ്പന്നയായ വ്യക്തി ഇത്തരമൊരു ഗൗരവമേറിയ വിഷയം പൊലീസിനെ അറിയിക്കുന്നതിനു പകരം നേരിട്ടു മുഖ്യമന്ത്രിക്കു പരാതി നല്‍കിയതെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ നിലപാട്.

P T Kunju Muhammed
ശ്രീനിയുടെ മൃതദേഹം വീട്ടിലെത്തിച്ചു; ഒരു മണി മുതല്‍ മൂന്ന് മണിവരെ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം; സംസ്‌കാരം നാളെ

ഈ വാദങ്ങളെ എതിര്‍ത്ത പ്രോസിക്യൂഷന്‍, സംവിധായകന്‍ ചെയ്ത് അതീവഗൗരവമുള്ള കുറ്റമാണെന്നു ചൂണ്ടിക്കാട്ടി. സംഭവത്തിനു ശേഷം പരാതിക്കാരിക്കു ചില ആരോഗ്യ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നു. കുടുംബാംഗങ്ങളോട് ആലോചിച്ച ശേഷമാണു നിയമനടപടിയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്. ഇത്തരം കാരണങ്ങളാലാണ് പരാതി നല്‍കാന്‍ 21 ദിവസം വൈകിയത്. ഇതില്‍ രാഷ്ട്രീയം കാണാന്‍ കഴിയില്ലെന്നുമായിരുന്നു പ്രോസക്യൂഷന്‍ വാദം.

Summary

Assault case PT Kunju Muhammed get anticipatory bail.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com