

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആര്‍എസ്പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ആര്‍എസ്പി അഞ്ച് സീറ്റുകളില്‍ മത്സരിക്കും. സംസ്ഥാന സെക്രട്ടറിയായ ചവറയില്‍ ഷിബു ബേബി ജോണ്‍ മല്‍സരിക്കും. ഇരവിപുരത്ത് വിഷ്ണു മോഹനും, കുന്നത്തൂരില്‍ ഉല്ലാസ് കോവൂറും, ആറ്റിങ്ങലില്‍ സന്തോഷ് ഭദ്രനുമാണ് സ്ഥാനാര്‍ഥികള്‍. യുഡിഎഫിലെ ആദ്യ സ്ഥാനാര്‍ഥി പ്രഖ്യാപനമാണിത്.
അഞ്ചാം സീറ്റായി പയ്യന്നൂരിനെ മാറ്റി കാഞ്ഞങ്ങാട് ചോദിച്ചിട്ടുണ്ടെന്നും ഇതില്‍ തീരുമാനമായ ശേഷം ആ സീറ്റില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാവുമെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു. കാഞ്ഞങ്ങാട് സീറ്റ് ലഭിച്ചില്ലെങ്കില്‍ പയ്യന്നൂരില്‍ തന്നെ പാര്‍ട്ടി മത്സരിക്കുമെന്നും ഷിബു ബേബി ജോണ്‍.
അതേസമയം, പയ്യന്നൂര്‍ സീറ്റ് ആര്‍എസ്പിക്ക് ലഭിച്ചാല്‍ വി. കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കാനാണ് ധാരണ. ഇന്നുചേര്‍ന്ന ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ധാരണ ഉണ്ടായത്. കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനത്തിന് പിന്നാലെ ആര്‍എസ്പി അദ്ദേഹത്തെ ബന്ധപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് കുഞ്ഞികൃഷ്ണനും പ്രഖ്യാപിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates