എതിര്‍ സ്ഥാനാര്‍ഥിയുടെ കാല്‍തൊട്ട് വന്ദിച്ച് ആതിര; കൈയുയര്‍ത്തി അനുഗ്രഹിച്ച് നാട്ടകം സുരേഷ്

സ്ഥാനാര്‍ഥികള്‍ നേരില്‍ കണ്ടാല്‍ കൈ കൊടുക്കുന്നതും കുശലാന്വേഷണം നടത്തുന്നതും പതിവാണ്
Nattakam Suresh blessed Athira
ആതിരയെ നാട്ടകം സുരേഷ് അനുഗ്രഹിക്കുന്ന ദൃശ്യം
Updated on
1 min read

കോട്ടയം: സ്ഥാനാര്‍ഥികള്‍ നേരില്‍ കണ്ടാല്‍ കൈ കൊടുക്കുന്നതും കുശലാന്വേഷണം നടത്തുന്നതും പതിവാണ്. പരസ്പരം ആശംസ നേരുന്നതും കണ്ടിട്ടുണ്ട്. എന്നാല്‍ പത്രികസമര്‍പ്പണത്തിനെത്തിയ ഏറ്റുമാനൂര്‍ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി ആതിരാ ഡി നായര്‍ എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്.

Nattakam Suresh blessed Athira
ശബരിമല ഉത്സവത്തിന് കൊടിയേറി; 31ന് പള്ളിവേട്ട, ഏപ്രില്‍ ഒന്നിന് ആറാട്ട്

തിങ്കളാഴ്ച കോട്ടയം കളക്ടറേറ്റില്‍ പത്രിക നല്‍കാന്‍ കാത്തുനില്‍ക്കുകയായിരുന്നു ആതിര. പത്രിക നല്‍കി വരണാധികാരിയുടെ ഓഫീസില്‍നിന്ന് ഇറങ്ങിവരുകയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി നാട്ടകം സുരേഷ്. അനുഗ്രഹം തേടി, ആതിര എതിര്‍സ്ഥാനാര്‍ഥിയുടെ കാല്‍തൊട്ട് വന്ദിച്ചു. കൈയുയര്‍ത്തി നാട്ടകം സുരേഷ് അനുഗ്രഹിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

Nattakam Suresh blessed Athira
'വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണം'; മോഹന്‍ലാലിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും
Summary

Athira greets the opposing candidate by touching his feet; Nattakam Suresh raises his hands and blesses him

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com