അതിഥി സൗഹൃദ പുരസ്‌കാരം എന്‍ അരുണിന്

അതിഥി തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന അതിഥി സൗഹൃദ സമിതിയുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ സൗഹൃദ 2023 പുരസ്‌കാരം എന്‍  അരുണിന്
അവകാശികള്‍ സിനിമയുടെ പോസ്റ്റര്‍, എന്‍ അരുണ്‍
അവകാശികള്‍ സിനിമയുടെ പോസ്റ്റര്‍, എന്‍ അരുണ്‍
Updated on: 
1 min read

കൊച്ചി: കേരളത്തില്‍ തൊഴില്‍ ചെയ്യുന്ന അതിഥി തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന അതിഥി സൗഹൃദ സമിതിയുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ സൗഹൃദ 2023 പുരസ്‌കാരം അവകാശികള്‍ സിനിമയുടെ രചയിതാവും സംവിധായകനും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റുമായ എന്‍  അരുണിന്. 

ഇതര സംസ്ഥാന തൊഴിലാളികളുടെ ജീവിതം പറഞ്ഞ സിനിമയാണ് അവകാശികള്‍. ക്യാഷ് അവാര്‍ഡും പ്രശക്തി പത്രവും മെമന്റോയും ഉള്‍പ്പെടുന്ന അവാര്‍ഡ് ഫെബ്രുവരി പന്ത്രണ്ടിന് വൈകിട്ട് ആറിന് പെരുമ്പാവൂര്‍ സ്‌റ്റേഡിയം ഗ്രൗണ്ടില്‍ നടക്കുന്ന അതിഥി തൊഴിലാളി സംഗമത്തില്‍ സമ്മാനിക്കും. ചടങ്ങില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കുള്ള അനുമോദനവും നടക്കുമെന്ന് ഭാരവാഹികളായ പിഎഎസ് അബൂബക്കര്‍, ഗസല്‍ ഗായകന്‍ മുഹമ്മദ് നിസാര്‍ എന്നിവര്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER