ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം; കണ്ണൂരില്‍ സംഘര്‍ഷാവസ്ഥ, കണ്ണൂര്‍ ഡിസിസി ഓഫീസിന് നേരെ കല്ലേറ്

ഡിസിസി ഓഫീസിന് നേരെ കല്ലേറ് നടന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി
attack against Health Minister veena george Tension prevails in Kannur
attack against Health Minister veena george Tension prevails in Kannur
Updated on
2 min read

കണ്ണൂര്‍: കെ എസ് യു കരിങ്കൊടി പ്രതിഷേധത്തില്‍ മന്ത്രി വീണാ ജോര്‍ജിന് പരിക്കേറ്റതിന് പിന്നാലെ ഉയര്‍ന്ന പ്രതിഷേധങ്ങളില്‍ കണ്ണൂര്‍ നഗരത്തില്‍ സംഘര്‍ഷാവസ്ഥ. ഡിസിസി ഓഫീസിലേക്ക് എസ് എഫ് ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തുകയും ഓഫീസിലേക്ക് ഇരച്ചു കയറാന്‍ ശ്രമിക്കുകയും ചെയ്‌തോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. ഡിസിസി ഓഫീസിന് നേരെ കല്ലേറ് നടന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ഡി. സി. സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് നേതൃത്വം നല്‍കി. തൊട്ടടുത്ത സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് പൊലിസ് തടഞ്ഞു. ഇതേ തുടര്‍ന്ന് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി.

attack against Health Minister veena george Tension prevails in Kannur
വീണാ ജോര്‍ജിന്റെ കഴുത്തിന് ക്ഷതമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍; വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും

കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോര്‍ജിന് പരിക്കേറ്റ സംഭവത്തില്‍ പ്രതിഷേധിച്ചായിരുന്നു എസ്എഫ്‌ഐ മാര്‍ച്ച്. ഡിസിസി ഓഫീസിന് അകത്തേക്കും അവിടെ നിന്ന് പുറത്തേക്കും കല്ലേറ് നടന്നു. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ്, എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കണ്ണൂര്‍ നഗരത്തില്‍ സിപിഎം - കോണ്‍ഗ്രസ് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഇരു ജില്ലാ കമ്മിറ്റി ഓഫീസുകളും അടുത്തടുത്താണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ

ആരോഗ്യ വകുപ്പിന്റെ ഗുരുതര വീഴ്ചകള്‍ ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധത്തിലായുള്ള നിരവധി വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള ഗൂഡ ലക്ഷ്യത്തിന്റെഭാഗമായുള്ള തിരക്കഥയാണ് കണ്ണൂര്‍ റയില്‍വേ സ്റ്റേഷനില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ ആക്രമം നടന്നുവെന്ന വിധത്തിലുള്ള പ്രചരണമെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ അബ്ദുല്‍ കരീം ചേലേരിയും ജനറല്‍ സെക്രട്ടറി സഹദുള്ളയും ആരോപിച്ചു.

attack against Health Minister veena george Tension prevails in Kannur
'ഞങ്ങളിങ്ങനെ മലയാളിയും മലയാളിയും മല്ലുവുമായി തുടര്‍ന്നോളാം'; തരൂരിന് ബ്രിട്ടാസിന്റെ മറുപടി, എക്‌സില്‍ വാഗ്‌പോര്‌

പൊലീസ് പ്രതിരോധ വലയത്തിലാണ് മന്ത്രി റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. മന്ത്രി എത്തുന്നതിന് മുന്നേ തന്നെ കെഎസ്യു പ്രവര്‍ത്തകരെ പൊലീസ് പിടിച്ചുമാറ്റുന്നതായി വിവിധ ചാനലുകളില്‍ വന്ന ദൃശ്യങ്ങളില്‍ കാണാം. പിന്നീട് മന്ത്രി പോലീസ് വലയത്തില്‍ ആയ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതായും മന്ത്രിയെ എസ്‌ഐ റാങ്കിലുള്ള ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ അനുനയിപ്പിക്കുന്നതായും ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ ഇതൊക്കെ ഉണ്ടായിട്ട് കൂടി മന്ത്രിയെ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ആക്രമിച്ചു ഗുരുതരമായി പരിക്കേല്‍പ്പിച്ചു വെന്ന രീതിയിലാണ് സിപിഎം ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് ഇത് ജില്ലയിലും പരിസരപ്രദേശങ്ങളിലും സിപിഎമ്മിന് കലാപം സൃഷ്ടിക്കാനുള്ള ഒരു വേദി തുറന്നിടുന്നതിന് വേണ്ടിയുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണെന്നും യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു.

attack against Health Minister veena george Tension prevails in Kannur
'ഞങ്ങളിങ്ങനെ മലയാളിയും മലയാളിയും മല്ലുവുമായി തുടര്‍ന്നോളാം'; തരൂരിന് ബ്രിട്ടാസിന്റെ മറുപടി, എക്‌സില്‍ വാഗ്‌പോര്‌

പൊലീസ് വലയത്തിലുള്ള ഒരു മന്ത്രിക്ക് ഏതാനും കെ എസ് യു പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടയില്‍ പരിക്കേറ്റു എന്നു പറയുന്നത് തന്നെ പൊലീസ് ഭരണം നടത്തുന്ന മുഖ്യമന്ത്രിക്ക് അപമാനമാണ്. ഇല്ലാത്ത ആക്രമണം നടന്നു എന്നു വരുത്തിത്തീര്‍ത്ത് ജില്ലയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം അണികളെ ഇളക്കി വിടാനുള്ള സിപിഎമ്മിന്റെ ജില്ലാ നേതാക്കന്മാരുടെ ഒരു അടവ് നയമാണെന്നും നേതാക്കള്‍ ആരോപിച്ചു.

മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ കണ്ണൂരില്‍ വച്ച് ആക്രമിച്ചു പരിക്കേല്‍പ്പിച്ചതിനെ ന്യായീകരിച്ച സിപിഎം സെക്രട്ടറിയുമായിരുന്ന ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇല്ലാത്ത ഒരു ആക്രമത്തിന്റെ ഉത്തരവാദിത്വം യുഡിഎഫിന്റെ തലയിലേക്ക് വെച്ചു കെട്ടാന്‍ ശ്രമിക്കുന്നത് അപഹാസ്യമാണ്. പ്രതിഷേധ പ്രകടനക്കാരെയും കരിങ്കൊടി പ്രകടനക്കാരെയും ആക്രമിച്ച് കീഴ്‌പ്പെടുത്തുന്ന ഒരു നയമാണ് സിപിഎം പുലര്‍ത്തിപ്പോരുന്നത് ഷജീര്‍ ഇക്ബാല്‍ എന്ന മുസ്ലിം യൂത്ത് ലീഗിന്റെ ജില്ലാ ജനറല്‍ സെക്രട്ടറിയെ മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചതിന്റെ പേരില്‍ ഇന്ന്‌ പെരിങ്ങോത്ത് വെച്ച് ആക്രമിച്ചത് സിപിഎം ഗുണ്ടകളാണ്. സിപിഎം ഗുണ്ടകള്‍ക്ക് ആക്രമിക്കാനുള്ള എല്ലാ സന്നാഹങ്ങളും ഒരുക്കിയത് പൊലീസ് ആയിരുന്നു എന്നും നേതാക്കള്‍ ആരോപിച്ചു. വീഴാന്‍ പോകുന്ന ഭരണത്തിന്റെ നേതാക്കന്മാരെ താങ്ങാന്‍ നടക്കുന്ന പൊലീസ് അധികാരികള്‍ ഇത് മനസ്സിലാക്കി നിയമപാലനം നടത്തിയാല്‍ അത് അവര്‍ക്ക് നന്നായിരിക്കുമെന്നും നേതാക്കള്‍ ഓര്‍മിപ്പിച്ചു.

മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഷജീര്‍ ഇഖ്ബാലിന് നേരെ നടന്ന ആക്രമണങ്ങളിലെ പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും അല്ലാത്തപക്ഷം അതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് മുസ്ലിം ലീഗ് നേതൃത്വം തയാറാകുമെന്നുംപ്രവര്‍ത്തകരുടെ രക്ഷക്ക് ജനാധിപത്യ വിശ്വാസികളെ സംഘടിപ്പിച്ചുകൊണ്ട് സ്വയം പ്രതിരോധത്തിന് മുസ്ലിം ലീഗ് തയ്യാറാകേണ്ടിവരുമെന്നും അവര്‍ പറഞ്ഞു.

Summary

Protest against Health Minister; Tension prevails in Kannur, stones pelted at Kannur DCC office.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com