തിരുവനന്തപുരം : ബിജെപി നേതാവ് കുമ്മനം രാജശേഖരനെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രന്. കുമ്മനത്തിന്റേത് ശബരിമലയെ തകര്ക്കാനുള്ള ശ്രമമെന്ന് കടകംപള്ളി ആരോപിച്ചു. ശബരിമലയെ ടൂറിസ്റ്റ് കേന്ദ്രമാക്കാന് സര്ക്കാര് ശ്രമിക്കുന്നു എന്ന കുമ്മനത്തിന്റെ പരാമര്ശം ശരിയല്ല. ഇത് ശബരിമലയെ തകര്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോയെന്ന് സംശയിക്കുന്നു.
എന്എസ്എസിന്റെ 'ഭവനം സന്നിധാനം' എന്ന നിലപാടിനെ മന്ത്രി സ്വാഗതം ചെയ്തു. എന്എസ്എസ് നിലപാട് സ്വാഗതാര്ഹമാണ്. കോവിഡ് സാഹചര്യത്തില് ഈ നിലപാടിനെ സര്ക്കാര് സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി പറഞ്ഞു.
അതേസമയം ദര്ശനത്തിന് ശബരിമലയില് എത്തണം എന്ന താല്പ്പര്യം ഉള്ളവരുടെ അഭിപ്രായം കൂടി സര്ക്കാര് പരിഗണിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. ശബരിമലയില് അവലോകനയോഗത്തില് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഇന്ന് പങ്കെടുക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates