ശൈശവ വിവാഹത്തിന് ശ്രമം, മലപ്പുറത്ത് പ്രതിശ്രുത വരനും ബന്ധുക്കള്‍ക്കുമെതിരെ കേസ്, 14കാരി സിഡബ്ല്യൂസി സംരക്ഷണത്തില്‍

ഇന്നലെയായിരുന്നു പതിനാലുകാരിയുടെ വിവാഹ നിശ്ചയം
child marriage
child marriageപ്രതീകാത്മക ചിത്രം
Updated on
1 min read

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും ശൈശവ വിവാഹത്തിന് ശ്രമം. മലപ്പുറം കാടാമ്പുഴയിലാണ് 14 കാരിയുടെ വിവാഹം നടത്താന്‍ ശ്രമം നടന്നത്. സംഭവത്തില്‍ കാടാമ്പുഴ പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണത്തിലേക്ക് മാറ്റി.

child marriage
പത്ത് മാസത്തിനിടെ സംസ്ഥാനത്ത് 18 ശൈശവ വിവാഹങ്ങള്‍; കൂടുതല്‍ തൃശൂരില്‍

ഇന്നലെയായിരുന്നു പതിനാലുകാരിയുടെ വിവാഹ നിശ്ചയം. സംഭവം പുറത്തറിഞ്ഞതോടെ പ്രതിശ്രുത വരനെ പ്രതിയാക്കി പൊലീസ് കേസെടുക്കുകയായിരുന്നു. വധുവിന്റെ വീട്ടുകാര്‍ ഉള്‍പ്പെടെ ചടങ്ങില്‍ പങ്കെടുത്ത 10 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

child marriage
ശബരിമലയിലെ സ്വര്‍ണ കവര്‍ച്ച: പത്മകുമാര്‍ പ്രസിഡന്റായ 2019ലെ ദേവസ്വം ബോർഡ് പ്രതിപ്പട്ടികയില്‍

കഴിഞ്ഞ രണ്ട് വര്‍ഷത്തെ അപേക്ഷിച്ച് 2024-25 ല്‍ കേരളത്തില്‍ ബാല വിവാഹങ്ങള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് പുതിയ സംഭവം പുറത്തുവരുന്നത്. ഈ വര്‍ഷം ജനുവരി 15 വരെ 18 പ്രകാരം ശൈശവ വിവാഹങ്ങള്‍ നടന്നിട്ടുണ്ട് എന്നാണ് വനിതാ ശിശു വികസന വകുപ്പിന്റെ കണക്കുകള്‍. 2023-24ല്‍ 14 ഉം 2022-23 ല്‍ 12 ആയിരുന്നു കണക്ക്. ഈ വര്‍ഷം കൂടുതല്‍ ശൈശവ വിവാഹം നടന്നത് തൃശൂരാണ്. ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത 18 കേസുകളില്‍ 10 ഉം തൃശൂരാണെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Summary

child marriage: An attempt was made to marry a 14-year-old girl in Kadampuzha, Malappuram. The Kadampuzha police have registered a case in the incident.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com