പ്രവാസികളുടെ ശ്രദ്ധയ്ക്ക്!; നോര്‍ക്ക കെയര്‍ എൻ‌റോൾമെന്റ് ഇന്ന് അവസാനിക്കും

പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയര്‍ എന്റോള്‍മെന്റ് ഇന്ന് അവസാനിക്കും
norka centre
norka centre ഫയൽ
Updated on
1 min read

തിരുവനന്തപുരം: പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയര്‍ എന്റോള്‍മെന്റ് ഇന്ന് അവസാനിക്കും. നിലവില്‍ നോര്‍ക്ക കെയറില്‍ അംഗമായവരില്‍ എന്‍ റോള്‍മെന്റ് സമയത്തുണ്ടായ വ്യക്തിഗത വിവരങ്ങളിലെ തെറ്റുകള്‍( പേര്, ജനനത്തീയതി, വിട്ടുപോയ അംഗങ്ങളെ ഉള്‍പ്പെടുത്തല്‍) പരിഹരിക്കാന്‍ ഡിസംബര്‍ 15 മുതല്‍ 25 വരെ അവസരമുണ്ട്. നോര്‍ക്ക കെയര്‍ മൊബൈല്‍ ആപ്പുകള്‍ വഴിയോ വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ ഇത് പ്രയോജനപ്പെടുത്താവുന്നതാണ്.

ഒരു കുടുംബത്തിന് (ഭര്‍ത്താവ്, ഭാര്യ, 25 വയസ്സില്‍ താഴെയുളള രണ്ടു കുട്ടികള്‍) 13,411 പ്രീമിയത്തില്‍ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്‌സണല്‍ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കുന്നതാണ് നോര്‍ക്ക കെയര്‍ പദ്ധതി. നിലവില്‍ കേരളത്തിലെ 500 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 16000 ത്തോളം ആശുപത്രികള്‍ വഴി പ്രവാസികേരളീയര്‍ക്ക് ക്യാഷ്‌ലെസ്സ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി.

norka centre
'ഗര്‍ഭസ്ഥ ശിശുവിന് മൂന്നുമാസം വളര്‍ച്ച, രാഹുല്‍ കഴിപ്പിച്ചത് ജീവന്‍ അപകടത്തിലായേക്കാവുന്ന മരുന്ന്; ഭ്രൂണഹത്യയ്ക്ക് ശേഷം മാനസികമായി തകര്‍ന്നു'

ഏറെകാലമായി പ്രവാസികേരളീയരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു സമഗ്രമായ ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പരിരക്ഷ എന്നത്. ലോകകേരള സഭയില്‍ ഉള്‍പ്പെടെ ഉയര്‍ന്ന ഈ ആശയത്തിന്റെ സാക്ഷാത്ക്കാരമാണ് നോര്‍ക്ക കെയര്‍.സാധുവായ നോര്‍ക്ക പ്രവാസി ഐഡി, സ്റ്റുഡന്റ് ഐഡി, എന്‍ആര്‍കെ ഐഡി കാര്‍ഡുളള പ്രവാസികള്‍ക്ക് നോര്‍ക്ക കെയറില്‍ അംഗമാകാം.

norka centre
ചുഴലിക്കാറ്റ്: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും
Summary

Attention expatriates!; Norka Care enrollment ends today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com