നഗരം യാഗശാലയായി; പ്രാര്‍ഥനാ പുണ്യം നേടി ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ച് ഭക്തലക്ഷങ്ങള്‍- വിഡിയോ

നഗരത്തെ യാഗശാലയാക്കി ഭക്തിയുടെ കൊടുമുടിയിലെത്തിച്ച് പ്രാര്‍ഥനാ പുണ്യം നേടി ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ച് ഭക്തലക്ഷങ്ങള്‍ മടങ്ങി
attukal pongala 2026
പ്രാര്‍ഥനാ പുണ്യം നേടി ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ച് ഭക്തലക്ഷങ്ങള്‍source: pti
Updated on
1 min read

തിരുവനന്തപുരം: നഗരത്തെ യാഗശാലയാക്കി ഭക്തിയുടെ കൊടുമുടിയിലെത്തിച്ച് പ്രാര്‍ഥനാ പുണ്യം നേടി ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ച് ഭക്തലക്ഷങ്ങള്‍ മടങ്ങി. ആറ്റുകാല്‍ ദേവീക്ഷേത്രത്തില്‍ ഉച്ചപൂജയ്ക്കു ശേഷമാണ് പൊങ്കാല നിവേദിച്ചത്. മേല്‍ശാന്തിയാണ് ക്ഷേത്രസന്നിധിയിലെ പണ്ടാര അടുപ്പില്‍ തയാറാക്കിയ പൊങ്കാല നിവേദിച്ചത്. തുടര്‍ന്ന് 350 പൂജാരിമാര്‍ നഗരത്തിന്റെ മറ്റിടങ്ങളില്‍ ഭക്തര്‍ തയാറാക്കിയ പൊങ്കാല നിവേദിക്കുകയായിരുന്നു. ചന്ദ്രഗ്രഹണമായതിനാല്‍ ഉച്ചകഴിഞ്ഞ് 3.10 മുതല്‍ രാത്രി ഏഴു വരെ ക്ഷേത്ര ദര്‍ശനം ഉണ്ടാകില്ല.

ചലച്ചിത്ര, ടെലിവിഷന്‍ താരങ്ങളും വിവിധ മേഖലകളിലെ പ്രമുഖരുമടക്കം ഇത്തവണയും നിരവധിപ്പേര്‍ പൊങ്കാലയിടാന്‍ എത്തി. പതിവ് തെറ്റിക്കാതെ ഇത്തവണയും ചിപ്പി രഞ്ജിത് പൊങ്കാലയിടാന്‍ എത്തി. സിനിമാ സീരിയല്‍ താരങ്ങള്‍ക്കൊപ്പം രാഷ്ട്രീയ നേതാക്കളും പൊങ്കാലയുടെ ഭാഗമായി. ചിപ്പി രഞ്ജിത്ത് ആറ്റുകാല്‍ ക്ഷേത്ര പരിസരത്തെ ഗൗരി വന്ദനത്തിലാണ് പൊങ്കാലയിടാന്‍ എത്തിയത്. ചിപ്പിയെ കാണാന്‍ പുറത്ത് കാത്ത് നിരവധി ആരാധകരുമുണ്ടായിരുന്നു. ചിപ്പിയോടൊപ്പം ഗായിക രാജലക്ഷ്മിയും ഇത്തവണ പൊങ്കാലയ്ക്കായി എത്തിയിരുന്നു. കുറച്ചുവര്‍ഷമായി ചിപ്പിയോടൊപ്പമാണ് രാജലക്ഷ്മി പൊങ്കാലയിടുന്നത്.

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയും പൊങ്കാലയിട്ടു. പൊങ്കാലയിടാനെത്തിയതിനു തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും സ്ത്രീകളുടെ ഉന്നമനത്തിനും ലോകസമാധാനത്തിനുമായാണ് പൊങ്കാലയിടുന്നതെന്നും അവര്‍ പറഞ്ഞു. കെപിസിസി ജനറല്‍ സെക്രട്ടറി മണക്കാട് സുരേഷിന്റെ വീടിനു മുന്നിലാണ് ദീപദാസ് മുന്‍ഷി പൊങ്കാലയിട്ടത്. കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗീസും ഒപ്പമുണ്ടായിരുന്നു.

attukal pongala 2026
വിശ്രമിക്കാന്‍ പന്തല്‍, ഭക്തര്‍ക്കായി പ്രത്യേകം സംവിധാനങ്ങള്‍; ആറ്റുകാല്‍ പൊങ്കാലയക്കെത്തുന്നവര്‍ക്ക് വാതില്‍ തുറന്ന് പള്ളിയും മസ്ജിദും

ഇന്നു രാവിലെ 9.15 ന് ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തില്‍ ശുദ്ധപുണ്യാഹത്തോടെയാണു ചടങ്ങുകള്‍ ആരംഭിച്ചത്. 9.45ന് പൊങ്കാല അടുപ്പുവെട്ട് ചടങ്ങു നടന്നു. തന്ത്രി പരമേശ്വരന്‍ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അനീഷ് നമ്പൂതിരി ശ്രീകോവിലില്‍നിന്നു ദീപം ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലേക്കു പകര്‍ന്നതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് ദീപം സഹ മേല്‍ശാന്തി ഏറ്റുവാങ്ങി വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്‍വശത്ത് ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പിലും ജ്വലിപ്പിച്ചു. അതേസമയം, ഭക്തര്‍ തയാറാക്കിയ അടുപ്പുകള്‍ കത്തിക്കാനുള്ള വിളംബരമായി ചെണ്ടമേളവും കരിമരുന്ന് പ്രയോഗവും മുഴങ്ങി. പണ്ടാര അടുപ്പില്‍നിന്നു പകരുന്ന ദീപം ഏറ്റുവാങ്ങി ഭക്തര്‍ സ്വന്തം അടുപ്പുകളില്‍ ജ്വലിപ്പിച്ചതോടെ നഗരം യാഗശാലയായി.

attukal pongala 2026
സംസ്ഥാനത്തെ സര്‍വകലാശാലകള്‍ക്ക് ഇനി ഒരേ സമയക്രമം; അക്കാദമിക കലണ്ടറിന് അംഗീകാരം
Summary

attukal pongala nivedyam updates

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com