ഓട്ടോ- ടാക്‌സി നിരക്ക് കൂടും, നിരക്ക് പഠിക്കാന്‍ കമ്മീഷന്‍; ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍

നിരക്ക് പരിഷ്‌കരണം ആവശ്യപ്പെട്ട് ഓട്ടോ- ടാക്‌സി സേവനങ്ങളുടെ 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ധരാത്രി തുടങ്ങാനിരിക്കെ, ഓട്ടോ- ടാക്‌സി നിരക്ക് കൂട്ടാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍.
Auto and taxi fares to increase
Auto and taxi fares to increasefile
Edited By:
Updated on: 
1 min read

തിരുവനന്തപുരം: നിരക്ക് പരിഷ്‌കരണം ആവശ്യപ്പെട്ട് ഓട്ടോ- ടാക്‌സി സേവനങ്ങളുടെ 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ധരാത്രി തുടങ്ങാനിരിക്കെ, ഓട്ടോ- ടാക്‌സി നിരക്ക് കൂട്ടാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. ഓട്ടോ ടാക്‌സി യൂണിയനുകളുമായി ഗതാഗതമന്ത്രി സി പി ജോണ്‍ നടത്തിയ ചര്‍ച്ചയിലാണ് നിരക്ക് കൂട്ടാമെന്ന് യൂണിയനുകള്‍ക്ക് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയത്. ഇതോടെ പണിമുടക്ക് പിൻവലിക്കാൻ യൂണിയനുകൾ തീരുമാനിച്ചു.

ജനുവരി ഒന്നുമുതല്‍ നിരക്ക് കൂട്ടാനാണ് ധാരണയായിരിക്കുന്നത്. നിരക്ക് എത്ര കൂട്ടണം എന്നതില്‍ പഠനം നടത്താന്‍ കമ്മീഷനെ വെയ്ക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഓട്ടോറിക്ഷയുടെ മിനിമം ചാര്‍ജ് 30 രൂപയില്‍ നിന്നും 50 ആയും ടാക്‌സിയുടെത് 250 രൂപയില്‍ നിന്നും 300 രൂപയായും ഉയര്‍ത്തണമെന്നാണ് യൂണിയനുകളുടെ ആവശ്യം.

നിരക്കുകള്‍ പുതുക്കണമെന്ന് ആവശ്യപ്പെട്ടു വിവിധ ട്രേഡ് യൂണിയനുകള്‍ സംസ്ഥാന സര്‍ക്കാരിനു നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ യോഗം വിളിച്ചെങ്കിലും തീരുമാനമായിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് യൂണിയനുകള്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.

Auto and taxi fares to increase
ദിണ്ടിഗല്‍ വരെയുള്ള 600 സിസിടിവികള്‍ പരിശോധിച്ചു, ഒടുവില്‍ ഇന്‍സ്റ്റ റീലില്‍ കുടുങ്ങി; ട്രെയിനില്‍ 50 പവന്‍ സ്വര്‍ണം കവര്‍ന്നത് ഇന്‍ഫ്‌ലുവന്‍സര്‍, അറസ്റ്റ്
Auto and taxi fares to increase
സ്കൂട്ടറിൽ 5 പേരുമായി യാത്ര, വിദ്യാർ‌ഥികൾക്ക് 2500 രൂപ പിഴ; ലൈസൻസ് പോകും, രക്ഷിതാക്കൾക്കൊപ്പം ബോധവത്കരണ ക്ലാസിൽ പങ്കെടുക്കണം
Summary

Auto and taxi fares to increase; commission appointed to study rates; effective from January 1st

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

arrest
Kalady Students strike
scooter
Munavvarali Thangal Police Case
X

FOLLOW US

ON GOOGLE DISCOVER