കാറപടകടത്തിൽ മരിച്ച യുവതിയെ ആശുപത്രിയിലെത്തിച്ചു; മടക്കയാത്രയിൽ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

അപകടത്തിൽ മരിച്ച യുവതിയെ ആശുപത്രിയിൽ എത്തിച്ച് തിരികെ വന്ന ഓട്ടോ ഡ്രൈവർ മറ്റൊരു അപകടത്തിൽ മരിച്ചു
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on: 
1 min read

കൊച്ചി: കാറും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച യുവതിയെ ആശുപത്രിയിൽ എത്തിച്ച് തിരികെ വന്ന ഓട്ടോ ഡ്രൈവർ മറ്റൊരു അപകടത്തിൽ മരിച്ചു. ജോമോൾ, തമ്പി എന്നിവരാണ് ഇന്ന് രാവിലെ വ്യത്യസ്ത അപകടങ്ങളിൽ മരിച്ചത്. കൊച്ചി തൃപ്പൂണിത്തുറയിലാണ് രണ്ട് അപകടങ്ങളും നടന്നത്. 

രാവിലെ 6.45ഓടെ പേട്ട ഗാന്ധി സ്‌ക്വയറിന് സമീപം മിനി ബൈപ്പാസിലാണ് ആദ്യത്തെ അപകടം നടന്നത്. തൃശൂർ രജിസ്‌ട്രേഷനിലുള്ള കാറും എതിരെ വന്ന ടിപ്പറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന യുവതി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചെന്നാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ പറയുന്നത്. 

ജോമോളും സഹോദരൻ സാൻജോയുമാണ് കാറിൽ യാത്ര ചെയ്തിരുന്നത്. ഇവരെ തമ്പിയുടെ ഓട്ടോയിൽ ലേക്ക്‌ഷോർ ആശുപത്രിയിൽ എത്തിച്ചു. സാൻജോ ​ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. 

തിരികെ വരുന്നവഴി മരട് കൊട്ടാരം ജംഗ്ഷനിൽ വച്ചാണ് തമ്പിക്ക് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ഓട്ടോ സമീപത്തെ മതിലിലേക്ക് ഇടിച്ചു കയറി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com