ഹെല്‍ത്ത്‌കെയര്‍ സെക്ടര്‍ സ്‌കില്‍ കൗണ്‍സിലുമായി സഹകരിച്ച് ആയുഷ് സ്‌കില്‍ കോഴ്‌സുകളുമായി ശാന്തിഗിരി; ധാരണാപത്രം കൈമാറി

 ന്യൂഡല്‍ഹിയിലെ ഹെല്‍ത്ത്‌കെയര്‍ സെക്ടര്‍ സ്‌കില്‍ കൗണ്‍സിലുമായി( എച്ച്എസ്എസ് സി) സഹകരിച്ച് ആയുഷ് സ്‌കില്‍ കോഴ്‌സുകളുമായി ശാന്തിഗിരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കില്‍ ഡെവലപ്പ്‌മെന്റ്
ആയുഷ് കോഴ്‌സുകള്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം കൈമാറുന്ന ദൃശ്യം
ആയുഷ് കോഴ്‌സുകള്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം കൈമാറുന്ന ദൃശ്യം
Updated on: 
1 min read

തിരുവനന്തപുരം: ന്യൂഡല്‍ഹിയിലെ ഹെല്‍ത്ത്‌കെയര്‍ സെക്ടര്‍ സ്‌കില്‍ കൗണ്‍സിലുമായി( എച്ച്എസ്എസ് സി) സഹകരിച്ച് ആയുഷ് സ്‌കില്‍ കോഴ്‌സുകളുമായി ശാന്തിഗിരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കില്‍ ഡെവലപ്പ്‌മെന്റ്. ആയുഷ് രംഗത്ത് പാരാമെഡിക്കല്‍ വൈദഗ്ധ്യം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് ഇരു സ്ഥാപനങ്ങളും പരസ്പരം ധാരണാപത്രം കൈമാറി. പോത്തന്‍കോടിലെ ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളജില്‍ നടന്ന ശില്‍പ്പശാലയില്‍ എച്ച്എസ്എസ്‌സി സിഇഒ ആശിഷ് ജെയിനും ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വിയുമാണ് ധാരണാപത്രം പരസ്പരം കൈമാറിയത്. 

ശില്‍പ്പശാലയില്‍ വിവിധ ആയുഷ് കോഴ്‌സുകളെ കുറിച്ച് വിശദീകരിച്ചു. ആയുഷ് രംഗത്ത് നൈപുണ്യ വികസനവുമായി ബന്ധപ്പെട്ട് കൂടുതല്‍ ട്രെയിനിങ് പരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് ശാന്തിഗിരി ഹെല്‍ത്ത്‌കെയര്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ തലവന്‍ സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി അറിയിച്ചു.

സിദ്ധ കോളജ് പ്രിന്‍സിപ്പല്‍ ഡോ ഡി കെ സൗന്ദരരാജന്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. പി ഹരിഹരന്‍, സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍ എജിഎം അന്‍ഷു വര്‍മ, അസിസ്റ്റന്റ് മാനേജര്‍ ഡോ. നേഹാദീപ്, ശാന്തിഗിരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഗീത, മെഡിക്കല്‍ അഡൈ്വസര്‍  ഡോ. ബി രാജ്കുമാര്‍, ക്ലിനിക്കല്‍ കോര്‍ഡിനേറ്റര്‍ ഡോ പ്രകാശ് എസ് എല്‍, മെഡിക്കല്‍ എഡ്യുക്കേഷന്‍ എജിഎം വിജയന്‍ എസ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER