'50 വർഷത്തെ അവ​ഗണന, ഇത് മാറണം!'; 1977 മുതലുള്ള എംഎൽഎമാരുടെ പേര് പ്രദർശിപ്പിച്ച് ഫ്ലെക്സ്, ​ഗുരുവായൂരിൽ വോട്ടഭ്യർത്ഥിച്ച് ബി ​ഗോപാലകൃഷ്ണൻ

ഗുരുവായൂരിൽ മുന്നണികൾ മുസ്ലിം സ്ഥാനാർഥികളെ മാത്രമേ നിർത്താറുള്ളുവെന്ന ​ഗോപാലകൃഷ്ണന്റെ പരാമർശം നേരത്തെ വിവാദമായിരുന്നു.
b gopalakrishnan
B GopalakrishnanScreen short
Updated on
1 min read

തൃശൂർ: ഗുരുവായൂരിൽ വിവാദ ഫ്ലെക്സുമായി എൻഡിഎ സ്ഥാനാർഥി ബി ഗോപാലകൃഷ്ണൻ.1977 മുതലുള്ള ​ഗുരുവായൂരിലെ എംഎൽഎമാരുടെ പേര് പ്രദർശിപ്പിച്ചു കൊണ്ടായിരുന്നു ഫ്ലെക്സ്. 50 വർഷത്തെ അവ​ഗണന, ഇതു മാറണം, മാറ്റത്തിനായി ഒരു വോട്ട് എന്നായിരുന്നു ഫ്ലെക്സിലുള്ളത്.

ഗുരുവായൂരിൽ മുന്നണികൾ മുസ്ലിം സ്ഥാനാർഥികളെ മാത്രമേ നിർത്താറുള്ളുവെന്ന ​ഗോപാലകൃഷ്ണന്റെ പരാമർശം നേരത്തെ വിവാദമായിരുന്നു. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച നടപടി അറിയിക്കാൻ ഹൈക്കോടതി രണ്ടുമാസം സമയം നൽകിയിട്ടുണ്ട്.

b gopalakrishnan
രണ്ട് സൗജന്യ എല്‍പിജി സിലിണ്ടര്‍, 3000 രൂപ ക്ഷേമപെന്‍ഷന്‍, അതിവേഗ റെയില്‍; എന്‍ഡിഎ പ്രകടനപത്രിക പുറത്തിറക്കി

തെരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ കലക്ടറുടെ റിപ്പോർട്ട് തേടി ഗോപാലകൃഷ്ണനെതിരെ കേസെടുക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിവാദ ഫ്ലെക്സുമായി ഗോപാലകൃഷ്ണൻ രംഗത്തെത്തിയിരിക്കുന്നത്.

Summary

NDA Candidate B Gopalakrishnan controversy Flex

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com