കല്ലായിയിൽ സെലിബ്രിറ്റി ഇല്ല; ബൈജു കാളക്കണ്ടി കോൺഗ്രസ് സ്ഥാനാർത്ഥി
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ കല്ലായി ഡിവിഷനിൽ സംവിധായകൻ വിഎം വിനുവിന് പകരം കോൺഗ്രസിന് സെലിബ്രിറ്റി സ്ഥാനാർത്ഥിയില്ല. കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രാദേശിക നേതാവ് ബൈജു കാളക്കണ്ടി മത്സരിക്കും. കോൺഗ്രസ് പന്നിയങ്കര മണ്ഡലം പ്രസിഡന്റാണ് ബൈജു കാളക്കണ്ടി. ബൈജു ഇന്നുമുതൽ പ്രചാരണം തുടങ്ങുമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീൺകുമാർ പറഞ്ഞു.
വോട്ടർപട്ടികയിൽ പേര് ഇല്ലാത്തതിനെ തുടർന്ന് മുമ്പ് പ്രഖ്യാപിച്ചിരുന്ന വിഎം വിനുവിന് മത്സരിക്കാൻ സാധിക്കാത്തതിനാലാണ് ബൈജു കാളക്കണ്ടി സ്ഥാനാർത്ഥിയാകുന്നത്. വി എം വിനുവിന് പകരം കല്ലായി വാർഡിൽ നിന്നും കാളക്കണ്ടി ബൈജു, സുരേഷ് ബാബു എന്നിവരുടെ പേരുകളാണ് ഡിസിസി നേതൃത്വം പരിഗണിച്ചിരുന്നത്.
ലേറ്റായി വന്നാലും ലേറ്റസ്റ്റായി തന്നെ പ്രചാരണം നടത്തുമെന്ന് സ്ഥാനാർത്ഥി ബൈജു കാളക്കണ്ടി പറഞ്ഞു. കല്ലായിയിൽ യുഡിഎഫിന് വിജയം ഉറപ്പാണെന്നും ബൈജു കൂട്ടിച്ചേർത്തു. അതേസമയം, സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്ന വി എം വിനുവിന് മത്സരിക്കാനാകാത്തതിൽ വലിയ വിഷമമുണ്ടെന്നും കോണ്‍ഗ്രസിന്‍റെ പ്രചാരണ പരിപാടികളിൽ വിനു പങ്കെടുക്കുമെന്നും ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ അറിയിച്ചു.
The Congress does not have a celebrity candidate to replace director V M Vinu in the Kallai division of the Kozhikode Corporation. Baiju Kalakandy will contest as the Congress candidate.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

