ഒഡിഷയിൽ മലയാളി കന്യാസ്ത്രീകൾക്കും വൈദികർക്കും നേരെ ബജ്റം​ഗ്‍ദൾ ആക്രമണം

മതപരിവർത്തനം ആരോപിച്ച് മർദ്ദനം
Bajrang Dal attack
Bajrang Dal attackപ്രതീകാത്മക ചിത്രം
Updated on
1 min read

ഭുവനേശ്വർ: ഛത്തീസ്​ഗഢ് സംഭവത്തിനു പിന്നാലെ ഒഡിഷയിലും കന്യാസ്ത്രീകൾക്കും വൈദികർക്കും നേരെ ആക്രമണം. ജലേശ്വറിൽ മതപരിവർത്തനം ആരോപിച്ച് 70 ഓളം വരുന്ന ബജ്റം​ഗ്‍ദൾ പ്രവർത്തകർ ഇവരെ ആക്രമിക്കുകയായിരുന്നു. ആക്രമിക്കപ്പെട്ടവരിൽ രണ്ട് മലയാളി വൈദികരും കന്യാസ്ത്രീകളുമുണ്ട്. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി സിബിസിഐ രം​ഗത്തെത്തി.

​ഗം​ഗാധർ ​ഗ്രാമത്തിൽ ഇന്നലെ വൈകീട്ടാണ് സംഭവം. ബാലസോർ രൂപതയുടെ കീഴിലുള്ള വൈദികരായ ഫാ. ലിജോ നിരപ്പേൽ, ഫാ. വി ജോജോ എന്നിവർക്ക് ആക്രമണത്തിൽ പരിക്കേറ്റു.

Bajrang Dal attack
'തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന, സത്യവാങ്മൂലത്തിനൊപ്പം വിവരങ്ങള്‍ സമര്‍പ്പിക്കണം'; രാഹുല്‍ഗാന്ധിയോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വൈദികരെ സംഘം മർദ്ദിച്ചതായും മൊബൈൽ ഫോൺ തട്ടിയെടുത്തതായും റിപ്പോർട്ടുകളുണ്ട്. ഒരു ക്രിസ്ത്യൻ മത വിശ്വാസിയുടെ വീട്ടിൽ മരണാനന്തര പ്രാർഥനയ്ക്കായി എത്തി മടങ്ങുമ്പോഴാണ് കന്യാസ്ത്രീ, വൈദിക സംഘത്തിനു നേരെ ബജ്റം​ഗ്‍ദൾ പ്രവർത്തകരുടെ ആക്രമണം. മുക്കാൽ മണിക്കൂറിനു ശേഷം പൊലീസ് എത്തി രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ കേസുമായി മുന്നോട്ടു പോകാനാണ് വൈദിക സംഘത്തിന്റെ തീരുമാനം.

Bajrang Dal attack
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; എന്‍ഡിഎ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ മോദിക്കും നദ്ദയ്ക്കും ചുമതല
Summary

Bajrang Dal attack: Around 70 Bajrang Dal activists attacked them in Jaleswar, accusing them of religious conversion. Among those attacked were two Malayali priests and a nun.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com